മദ്യപിച്ച ശേഷം വാക്കുതർക്കം; ഇതര സംസ്‌ഥാന തൊഴിലാളിയെ സുഹൃത്ത് ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്നു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട: ജില്ലയിൽ ഇതര സംസ്‌ഥാന തൊഴിലാളിയെ സുഹൃത്ത് തലക്കടിച്ച് കൊന്നു. ബംഗാൾ സ്വദേശി സുബോധ് റായ് ആണ് കൊല്ലപ്പെട്ടത്.

ഇയാളുടെ സുഹൃത്ത് സുഫൻ ഹൽദാർ ആണ് പ്രതി. വ്യക്‌തി വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസിന്റെ നിഗമനം. പത്തനംതിട്ട നഗരത്തിൽ അർദ്ധരാത്രി ഒരു മണിയോടെയായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതര സംസ്‌ഥാന തൊഴിലാളികൾ താമസിക്കുന്ന ഒരു ക്യാമ്പിലാണ് സംഭവം നടന്നത്. നേരത്തെ വൈരാഗ്യം ഉണ്ടായിരുന്ന ഇരുവരും മദ്യപിച്ച ശേഷം തമ്മിൽ തർക്കമുണ്ടാവുകയും വാക്കേറ്റമുണ്ടാവുകയും ചെയ്‌തു.

ചുറ്റിക കൊണ്ട് തലക്കടിച്ചാണ് സുഫൻ ഹൽദാർ സുബോധിനെ കൊന്നത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.