മദ്യപിച്ചെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ നടുറോഡിൽ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു, 4 പേർക്ക് പരിക്ക്..! ഞായറാഴ്ചകളിൽ ഇത്‌ പതിവെന്ന് നാട്ടുകാർ

മദ്യപിച്ചെത്തിയ ഇതര സംസ്ഥാന തൊഴിലാളികൾ നടുറോഡിൽ ഏറ്റുമുട്ടി; ഒരാൾക്ക് കുത്തേറ്റു, 4 പേർക്ക് പരിക്ക്..! ഞായറാഴ്ചകളിൽ ഇത്‌ പതിവെന്ന് നാട്ടുകാർ

സ്വന്തം ലേഖകൻ

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി. സംഭവത്തിൽ ഒരാൾക്ക് കുത്തേറ്റു. ന​ഗരത്തിലെ ഒരു ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയതാണ് ഇവരെന്ന് പൊലീസ് പറയുന്നു.

ഒരേ ക്യാംപിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ്. അതിന് ശേഷമാണ് ഇവർ തമ്മിൽ തല്ലിയത്. എല്ലാ ഞായറാഴ്ചകളിലും ഇത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ന​ഗരത്തിൽ ഒരു മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ചായിരുന്നു ഇവരുടെ പരാക്രമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരിലൊരാൾ കത്തിയെടുത്തി മറ്റേയാളെ കുത്തി. ജിത്തു എന്ന ആൾക്ക് ആണ് കുത്തേറ്റത്. കുത്തേറ്റ ആൾ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ വയറിലേറ്റ കുത്ത്​ ​ഗുരുതരമാണ്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഇയാളെ കൂടാതെ മറ്റ് നാലുപേർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.

കല്ലും കട്ടയും ഉപയോ​ഗിച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് പറയുന്നു. പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. എല്ലാ ഞായറാഴ്കളിലും ഇവർ തമ്മിലടിക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർക്ക് ശല്യമായ സാഹചര്യമാണ്. പൊലീസ് കാര്യക്ഷമമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.