ആവശ്യങ്ങൾ അംഗീകരിച്ചു! ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട രാം നാരായണിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം; മൃതദേഹം സർക്കാർ ചിലവിൽ നാട്ടിലെത്തിക്കും

Spread the love

പാലക്കാട്: വാളയാറിലെ ആൾക്കൂട്ട കൊലപാതകത്തിൽ കൊല്ലപ്പെട്ട രാം നാരായണിൻ്റെ ബന്ധുക്കളുമായി നടത്തിയ ചർച്ച വിജയകരം. ബന്ധുക്കളുടെ ആവശ്യങ്ങൾ അംഗീകരിച്ചു.

video
play-sharp-fill

10 ലക്ഷം രൂപയിൽ കുറയാത്ത തുക നഷ്ടപരിഹാരം നൽകാമെന്നു മന്ത്രി രാജൻ ഉറപ്പ് നൽകി. മൃതദേഹം എംബാം ചെയ്ത ശേഷം ഛത്തീസ്ഗഡിലേക്ക് സർക്കാർ ചെലവിൽ എത്തിക്കും. രാമനാരായണന്റെ ബന്ധുക്കളെയും വിമാനമാർഗം നാട്ടിലെത്തിക്കും.

തൃശൂർ മെഡിക്കൽ കോളജിനു മുന്നിൽ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചെങ്കിലും കുടുംബം മൃതദേഹം ഏറ്റുവാങ്ങാൻ തയാറായിരുന്നില്ല. ഇതോടെയാണു സർക്കാർ ചർച്ചയ്ക്ക് തയാറായത്. മന്ത്രി കെ. രാജനും ജില്ലാ ഭരണകൂടവും ബന്ധുക്കളുമായി നടത്തിയ ചർച്ചയിലാണ് ആവശ്യം അംഗീകരിച്ചത്. ചർച്ചയിൽ തൃശൂർ കലക്ടർ അർജുൻ പാണ്ഡ്യൻ, മരിച്ച രാമനാരായണന്റെ ഭാര്യ ലളിത, കുട്ടികൾ, ബന്ധുക്കൾ എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികൾ രാമനാരായണിനെ ക്രൂരമായി മർദിച്ചുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. വടി ഉപയോഗിച്ച് മുതുകിലും തലയ്ക്കും അടിക്കുകയും രാമനാരായണന്റെ മുതുകിലും മുഖത്തും ചവിട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേസിൽ ആൾക്കൂട്ട കൊലപാതകം, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ഉൾപ്പെടുത്താമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.

അതേസമയം വാളയാർ ആൾക്കൂട്ട കൊലപാതകത്തിനു പിന്നിൽ ആർഎസ്എസ്–ബിജെപി ക്രിമിനലുകളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചു. മതനിരപേക്ഷ മൂല്യമുള്ള ഒരു സംസ്ഥാനത്തിനും ഇത് അംഗീകരിക്കാൻ സാധിക്കില്ല. ബംഗ്ലാദേശി എന്ന് പറഞ്ഞാണ് യുവാവിനെ ആക്രമിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കുന്നത് കേരളത്തിലും നടപ്പാക്കാനാണ് ശ്രമമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.