ഇന്ത്യൻ പോർവിമാനമായ മിഗ് 21 തകർന്നു; പൈലറ്റ് തിരിച്ചെത്തിയില്ലെന്ന് ഇന്ത്യ സ്ഥിരീകരിച്ചു
സ്വന്തം ലേഖകൻ
ന്യൂ ഡൽഹി: പാക്കിസ്ഥാന്റെ പ്രത്യാക്രമണത്തിൽ പാക് പോർവിമാനങ്ങൾ ഇന്ത്യയുടെ വ്യോമാതിർത്തി ലംഘിച്ചു. വ്യോമാതിർത്തി ലംഘിച്ച പാകിസ്ഥാന്റെ ഒരു വിമാനത്തെ ഇന്ത്യ തകർത്തു. ഇതിനിടെ ഇന്ത്യയുടെ പോർവിമാനമായ മിഗ് 21 ഇതിലെ പൈലറ്റിനെ കാണാനില്ലെന്നും ഇന്ത്യ സ്ഥിരീകരിച്ചു . അതേസമയം പൈലറ്റിനെ പാകിസ്ഥാൻ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. പാക്ക് വ്യോമാതിർത്തി കടന്ന രണ്ട് ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടെന്നും ഒരു പൈലറ്റിനെ അറസ്റ്റു ചെയ്തുവെന്നും പാക്ക് സൈനിക മേജർ ജനറൽ എ. ഗഫൂർ പറഞ്ഞു. പുൽവാമ ആക്രമണത്തിന് പകരമായി ഇന്ത്യ ബാലാകോട്ട് നടത്തിയ ആക്രമണത്തിന് തിരിച്ചടിയായാണ് പാക്കിസ്ഥാൻ ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ചത്. വിദേശകാര്യ വക്താവ് രവീഷ് കുമാർ ഇക്കാര്യങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചത്. അതേസമയം, വ്യോമാതിർത്തി കടന്ന പാക്ക് വിമാനം രജൗറിയിൽ ബോംബിട്ടതായും എഎൻഐ റിപ്പോർട്ടു ചെയ്തു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ലേ, ജമ്മു, ശ്രീനഗർ, പഠാൻകോട്ട് വിമാനത്താവളങ്ങളിൽ അതീവജാഗ്രത പുറപ്പെടുവിച്ചു.