വ്യോമസേനയുടെ മിഗ് 21 യുദ്ധ വിമാനം വീടിനു മുകളില്‍ തകര്‍ന്നു വീണു..! രണ്ടു സ്ത്രീകൾ മരിച്ചു..!! പൈലറ്റ് രക്ഷപ്പെട്ടു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ജയ്പുര്‍: വ്യോമസേനയുടെ മിഗ് 21 യുദ്ധ വിമാനം രാജസ്ഥാനിലെ ഹനുമാന്‍ഗഢില്‍ വീടിനു മുകളില്‍ തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചു. രണ്ടു സ്ത്രീകളാണ് അപകടത്തിനിരയായത്. രണ്ടു പേര്‍ക്കു പരുക്കുണ്ട്. ഇവരുടെ വീടിനു മുകളിലാണ് വിമാനം തകര്‍ന്നുവീണത്.

പൈലറ്റ് രക്ഷപ്പെട്ടതായി വ്യോമസേന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വിമാനം ജനവാസ മേഖലയില്‍ വീഴാതിരിക്കാന്‍ പൈലറ്റ് എല്ലാവിധ ശ്രമവും നടത്തിയതായി അധികൃതര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം നടന്നയിടത്ത് വന്‍ ജനക്കൂട്ടം തടിച്ചുകൂടി. വന്‍ പൊലീസ് സന്നാഹവും സ്ഥലത്തെത്തിയിട്ടുണ്ട്.