
മിടുമിടുക്കിയായ പെൺകുട്ടിയെ തിരോധാനം: പിന്നിൽ ചേർപ്പുങ്കലിലെ ഹോളിക്രോസ് കോളേജ് പ്രതിസ്ഥാനത്ത്; കോട്ടയത്ത് വീണ്ടും മറ്റൊരു ജസ്‌നയോ..! കോപ്പിയടിച്ചെന്ന തെറ്റായ ആരോപണം ചമച്ച കോളേജിനെതിരെ പ്രതിഷേധവുമായി എസ്.എൻ.ഡി.പിയും ഹിന്ദു ഐക്യവേദിയും
തേർഡ് ഐ ബ്യൂറോ
കോട്ടയം: മിടുമിടുക്കിയായ ഇരുപതുകാരി ബികോം വിദ്യാർത്ഥിനിയുടെ ദുരൂഹ തിരോധാനത്തിനു പിന്നിൽ കോളേജ് അധികൃതരുടെ ഗുരുതര വീഴച്. പെൺകുട്ടി കോപ്പിയടിച്ചതായി കണ്ടെത്തിയെന്നു വിശദീകരിക്കുന്ന ചേർപ്പുങ്കലിലെ ഹോളിക്രോസ് കോളേജ് അധികൃതർ കുട്ടിയെ മാനസികമായി പീഡിപ്പിച്ചതായാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. കോളേജ് അധികൃതരുടെ മാനസിക പീഡനം സഹിക്കവയ്യാതെയാണ് കുട്ടി കോളേജിൽ നിന്നും പുറത്തിറങ്ങിയതെന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തേട്ട് അഞ്ജു ഷാജിയെയാണ് (20) ശനിയാഴ്ച വൈകിട്ട് അഞ്ചു മുതൽ കാണാതായിരിക്കുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ ബികോം വിദ്യാർത്ഥിനിയായ പെൺകുട്ടി ശനിയാഴ്ച പരീക്ഷ എഴുതുന്നതിനു വേണ്ടിയാണ് കിടങ്ങൂർ ചേർപ്പുങ്കൽ ഹോളിക്രോസ് കോളേജിൽ എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരീക്ഷയ്ക്കിടെ ചോദ്യ പേപ്പറിൽ എന്തോ എഴുതി വച്ചിരുന്നത് കണ്ടെത്തിയിരുന്നു. ഇത് കോപ്പിയടിച്ചതാണ് എന്ന് ആരോപിച്ചാണ് അധികൃതർ രംഗത്ത് എത്തിയിരിക്കുന്നത്. തുടർന്നു, പരീക്ഷയ്ക്കു ഡീബാർ ചെയ്യുമെന്നും വീട്ടുകാരെ അറിയിക്കുമെന്നും കോളേജ് അധികൃതർ ഭീഷണി മുഴക്കിയതായും കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.
തുടർന്നു, ഇന്നലെ രാവിലെ ഒൻപതു മണിയോടെ അഗ്നിരക്ഷാ സേനയും മുങ്ങൽ വിദഗ്ധരും ചേർന്നു പ്രദേശത്തു തിരച്ചിൽ നടത്തുകയായിരുന്നു. എന്നാൽ, വൈകിട്ട് വരെയും യാതൊരു സൂചനയും ലഭിച്ചിട്ടില്ല.
പഠനത്തിൽ മിടുക്കിയായ പെൺകുട്ടി കോപ്പി അടിച്ചതായുള്ള ആരോപണം അടിസ്ഥാന രഹിതമാണ് എന്നു എസ്.എൻ.ഡി.പി യോഗം ഹൈറേഞ്ച് യൂണിയനും പെൺകുട്ടിയുടെ ബന്ധുക്കളും അറിയിച്ചു. കോളേജ് അധികൃതർ ആദ്യം പറഞ്ഞിരുന്നത് കുട്ടി ചോദ്യ പേപ്പറിൽ എന്തോ എഴുതി എന്നാണ്. എന്നാൽ, ഹാൾ ടിക്കറ്റിൽ കോപ്പി എഴുതി എന്നായി പിന്നീട് കോളേജ് അധികൃതരുടെ നിലപാട്.
ഇത് തന്നെ ദൂരൂഹമാണ്. വിഷയത്തിൽ അന്വേഷണം നടത്തി കോളേജ് അധികൃതരുടെ നിലപാട് അന്വേഷണ വിധേയമാക്കണം. കുട്ടിയെ എത്രയും വേഗം കണ്ടെത്തണമെന്നും ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ് ആവശ്യപ്പെട്ടു. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നു ആന്റോ ആന്റണി എംപിയും ആവശ്യപ്പെട്ടു.
ബി.കോം വിദ്യാർത്ഥിനിയുടെ തിരോധാനത്തിനു ഉത്തരവാദികളായ ചേർപ്പുങ്കൽ ഹോളിക്രോസ് പ്രിൻസിപ്പൽ, അദ്ധ്യാപകൻ എന്നിവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നു ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കോപ്പി അടിച്ചു എന്നാരോപിച്ച് വിദ്യാർത്ഥിനിയെ മാനസികമായി പീഡിപ്പിക്കുകയും ദുരന്തത്തിലേക്ക് തള്ളിവിടുകയും ചെയ്ത കോളേജ് അധികാരികൾ ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി ആവശ്യപ്പെട്ടു.കാഞ്ഞിരപ്പള്ളി സ്വദേശിനി അഞ്ചു ഷാജി എന്ന വിദ്യാർത്ഥിനിയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ കാണാതാകുന്നത്. കാഞ്ഞിരപ്പളളി സെന്റ് ആന്റണീസ് കോളേജിലെ വിദ്യാർത്ഥിനിയാണ്. ചേർപ്പുങ്കൽ ഹോളിക്രോസ് കോളേജിൽ പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനിയെ കോപ്പി അടിച്ചു എന്നാരോപിച്ച് അപമാനിക്കുകയും ഡീ ബാർ ചെയ്യുമെന്ന് കോളേജ് അധികൃതർ ഭീഷണിപ്പെടുത്തുകയും ചെയ്തു. മാതൃകാപരമായി നടപ്പടി എടുത്തില്ലെങ്കിൽ കോളേജ് ഉപരോധം ഉൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾക്കു ഹിന്ദു ഐക്യവേദി നേതൃത്വം നൽകുമെന്നും അറിയിച്ചു.