video
play-sharp-fill

Saturday, May 17, 2025
HomeMainമുഖത്തിന്റെ ഒരു ഭാഗത്തിന്റെ ചലന ശേഷി നഷ്ടമായി; ബെല്‍സ് പാള്‍സി രോഗം ബാധിച്ച് മിഥുന്‍...

മുഖത്തിന്റെ ഒരു ഭാഗത്തിന്റെ ചലന ശേഷി നഷ്ടമായി; ബെല്‍സ് പാള്‍സി രോഗം ബാധിച്ച് മിഥുന്‍ രമേശ് ആശുപത്രിയില്‍

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: അവതാരകനായി വന്ന് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ വ്യക്തിയാണ് മിഥുന്‍ രമേശ്.

ഇപ്പോഴിതാ മുഖത്തിന് താല്‍ക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പാള്‍സി എന്ന രോഗം ബാധിച്ച്‌ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുയാണ് താരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയില്‍ അഡ്മിറ്റ് ആയ വിവരം മിഥുന്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

‘വിജയകരമായി അങ്ങനെ ആശുപത്രിയില്‍ കയറി. കഴിഞ്ഞകുറച്ചു ദിവസങ്ങളായി യാത്രകള്‍ ആയിരുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണ്.

ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥ. ഒരു കണ്ണ് അടയും. മറ്റേ കണ്ണ് വളരെ ഫോഴ്‌സ് ചെയ്താല്‍ മാത്രമാണ് അടയുക.

രണ്ടുകണ്ണും ഒരുമിച്ച്‌ അടയ്ക്കാന്‍ കുറച്ചു പാടുണ്ട്. മുഖത്തിന്റെ ഒരു സൈഡ് പാര്‍ഷ്യല്‍ പാരാലിസിസ് എന്ന രീതിയില്‍ എത്തിയിട്ടുണ്ട്. അസുഖം മാറും എന്നാണ് പറഞ്ഞത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ് ആയിട്ടുണ്ട്.’-മിഥുന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മിഥുന്റെ ഭാര്യ ലക്ഷ്മി പങ്കുവെച്ച ഒരു പോസ്റ്റില്‍ പ്രാര്‍ത്ഥനകള്‍ ആവശ്യമാണ് എന്നും വേഗം അപ്‌ഡേറ്റ് ചെയ്യാം എന്നും ലക്ഷ്മി കുറിച്ചിരുന്നു. അപ്പോള്‍ മുതല്‍ എന്താണ് സംഭവം എന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു മിഥുന്റെ ആരാധകര്‍.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments