മിഥുന് വിട നല്‍കാനൊരുങ്ങി നാട്; മകനെ അവസാനമായി കാണാൻ അമ്മ ഇന്നെത്തും; മൃതദേഹം തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ പൊതുദർശനത്തിന് വയ്ക്കും; സംസ്‌കാരം വൈകീട്ട് അഞ്ചിന്‌

Spread the love

തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ സംസ്കാരം ഇന്ന്.

അമ്മ സുജ രാവിലെ 9 മണിയോടെ കുവൈറ്റില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ വച്ചിരിക്കുന്ന മിഥുന്റെ മൃതദേഹം 12 മണിവരെ തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ പൊതുദർശനത്തിന് വയ്ക്കും.

സഹപാഠികളും അധ്യാപകരും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിക്കും. തുടർന്ന് മൃതദേഹം ശാസ്താംകോട്ട വിളന്തറയിലെ വീട്ടില്‍ എത്തിക്കും. വൈകിട്ട് 5 മണിയോടെ വീട്ടുവളപ്പിലാണ് സംസ്കാരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group