
കൊല്ലം: ഷോക്കേറ്റ് മരിച്ച കൊല്ലം തേവലക്കര ബോയ്സ് എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ കുടുംബത്തിന് കെഎസ്ഇബി ധനസഹായം കൈമാറി.
കെഎസ്ഇബി ചീഫ് എഞ്ചിനീയറും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറും വീട്ടിലെത്തി അഞ്ചുലക്ഷം രൂപയാണ് കൈമാറിയത്. മിഥുന്റെ അമ്മ സുജയുടെ പേരിലാണ് ചെക്ക് നല്‍കിയത്. മിഥുന്റെ പിതാവ് മനുവും അനുജൻ സുജിനും ചേർന്നാണ് ധനസഹായം ഏറ്റുവാങ്ങിയത്.
നേരത്തെ തേവലക്കര ബോയ്സ് എച്ച് എസില്‍ മന്ത്രിമാർ സന്ദർശനം നടത്തിയിരുന്നു. ഇതിന് ശേഷം മന്ത്രിമാർ കുട്ടിയുടെ വീട്ടിലുമെത്തി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മന്ത്രി കെ എൻ ബാലഗോപാല്‍ എന്നിവരാണ് മിഥുന്റെ വീട്ടിലെത്തിയത്. മിഥുന്റെ പിതാവുമായി മന്ത്രിമാർ സംസാരിച്ചു. സർക്കാർ മിഥുനൊപ്പമാണെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group