“മിഥുന്‍റെ വീട് എന്‍റെയും”..! വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്‍റെ കുടുംബത്തിന് വീടൊരുങ്ങുന്നു; ശിലാസ്ഥാപനം ഇന്ന് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും

Spread the love

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുന്‍റെ കുടുംബത്തിന് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്‍റെ വീടൊരുങ്ങുന്നു.

video
play-sharp-fill

“മിഥുന്‍റെ വീട് എന്‍റെയും” എന്ന പേരില്‍ നടത്തുന്ന ഭവന നിർമ്മാണത്തിന്‍റെ ശിലാസ്ഥാപനം ഇന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. ധനമന്ത്രി കെ എൻ ബാലഗോപാല്‍, കോവൂർ കുഞ്ഞുമോൻ എംഎല്‍എ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന സെക്രട്ടറി എൻ കെ പ്രഭാകരൻ തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുക്കും.

ജൂലൈ 17 നാണ് മിഥുൻ ഷോക്കേറ്റ് മരിച്ചത്. സ്കൂളില്‍ അപകടകരമായ രീതിയില്‍ നിർമ്മിച്ച സൈക്കിള്‍ ഷെഡിന് മുകളിലൂടെ കടന്നുപോയ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group