മിഥുന്റെ മരണം; സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ നടപടിയെടുക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും

Spread the love

കൊല്ലം: തേവലക്കരയില്‍ എട്ടാം ക്ലാസുകാരൻ മിഥുന്‍ ഷോക്കേറ്റ് മരിച്ചതില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ നടപടിയെടുക്കുന്ന കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഇന്ന് തീരുമാനമെടുക്കും.

വീഴ്ചയില്ലെന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. വൈദ്യുതി അപകടങ്ങളുടെ പശ്ചാത്തലത്തില്‍ വൈദ്യുതി മന്ത്രി വിളിച്ച ഉന്നതതല യോഗവും ഇന്ന് നടക്കും.

അതേസമയം, സ്‌കൂളില്‍ കളിക്കുന്നതിനിടെയാണ് 13 വയസുകാരനായ മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. രാവിലെ ക്ലാസ് തുടങ്ങുന്നതിന് മുൻപ് കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെ ചെരുപ്പ് സൈക്കിള്‍ ഷെഡിന് മുകളിലേക്ക് വീണു. ഇതെടുക്കാനായി ഷെഡിന് മുകളിലേക്ക് കയറിയപ്പോള്‍ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടന്‍ തന്നെ മിഥുനെ ആശുപയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.