
ദുബായ്: ബഹ്റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കിയതായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) അറിയിച്ചു.
യുദ്ധഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട സ്കൂളുകളുടെയും അധികാരികളുടെയും നിർദ്ദേശങ്ങൾ പരിഗണിച്ചാണ് തീരുമാനം എടുത്തത്. നേരത്തെ മാറ്റിവച്ച പരീക്ഷകൾ ഉൾപ്പെടെ 2026 മാർച്ച് 16 മുതൽ ഏപ്രിൽ 10 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കിയതായി ബോർഡ് വ്യക്തമാക്കി.
പരീക്ഷ റദ്ദാക്കിയ വിദ്യാർത്ഥികളുടെ ഫലം എങ്ങനെ പ്രഖ്യാപിക്കുമെന്നത് പിന്നീട് അറിയിക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും മുൻഗണന നൽകുന്നതിനോടൊപ്പം അക്കാദമിക് നിലവാരം നിലനിർത്താനാണ് തീരുമാനമെന്നും പരീക്ഷാ കൺട്രോളർ ഡോ. സന്യം ഭരദ്വാജ് വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


