തൊടുപുഴയില്‍ റബര്‍ തോട്ടത്തിലെ ഷെഡില്‍ മദ്ധ്യവയസ്‌കൻ മരിച്ച നിലയില്‍

Spread the love

തൊടുപുഴ: തൊടുപുഴയില്‍ റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മദ്ധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. മേത്തൊട്ടി കൈതക്കണ്ടത്തില്‍ ജോസഫ് ( 57 )ആണ് മരിച്ചത്.

തോട്ടത്തിലെ ഷെഡിലായിരുന്നു ഇയാളുടെ താമസം. പൂമാല ടൗണില്‍ എത്തിയിട്ട് തിരികെ ഷെഡിലേയ്‌ക്ക് നടന്ന് പോകുമ്പോള്‍ കുഴഞ്ഞു വീണതാകാമെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ഹൃദയാഘാതമാണ് മരണകാരണം. കാഞ്ഞാര്‍ എസ്‌ഐ ബൈജു പി ബാബുവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഭാര്യ – വത്സ. മക്കള്‍ – ജിനു, മനു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group