video
play-sharp-fill

കടുത്തുരുത്തിയിൽ അച്ഛനെയും മകനെയും വീട്ടിൽ കയറി ആക്രമിച്ച സംഭവം;  കല്ലറ സ്വദേശിയായ മധ്യവയസ്കൻ പോലീസ് പിടിയിൽ

കടുത്തുരുത്തിയിൽ അച്ഛനെയും മകനെയും വീട്ടിൽ കയറി ആക്രമിച്ച സംഭവം;  കല്ലറ സ്വദേശിയായ മധ്യവയസ്കൻ പോലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ 

കടുത്തുരുത്തി : അച്ഛനെയും മകനെയും ആക്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലറ പീടികപറമ്പിൽ വീട്ടിൽ പാറ്റ ബിജു എന്ന് വിളിക്കുന്ന ബിജു എബ്രഹാം (54) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം പെരുന്തുരുത്ത് സ്വദേശികളായ അച്ഛനെയും, മകനെയും ഇവരുടെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നു. ഇവരുടെ വീട്ടിൽ വച്ച് ഇവരും,ബിജുവിന്റെ സുഹൃത്തുമായി വാക്ക് തർക്കം ഉണ്ടാവുകയും ഇത് കണ്ടുവന്ന ബിജു അച്ഛനെ വിറകുമുട്ടി കൊണ്ട് അടിക്കുകയും, മകനെ മർദ്ദിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ സജീവ് ചെറിയാൻ, എസ്.ഐ മാരായ സജിമോൻ എസ്.കെ, വിജിമോൻ,സി.പി.ഓ മാരായ ബിനോയ്, സാലി, ഷുക്കൂർ, സജീർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.