വണ്‍പ്ലസിനും മോട്ടോയ്ക്കും റെഡ്‌മിക്കും ഭീഷണി; ഇന്ത്യയില്‍ പുതിയ മിഡ്-റേഞ്ച് ഐക്യു സ്സെഡ്10ആര്‍ എത്തി, വിലയും ഫീച്ചറുകളും

Spread the love

ദില്ലി: ഐക്യു ഏറ്റവും പുതിയ മിഡ്-റേഞ്ച് സ്‌മാര്‍ട്ട്‌ഫോണായ ഐക്യു സ്സെഡ്10ആര്‍ (iQOO Z10R) ഇന്ത്യയില്‍ പുറത്തിറക്കി. ഡുവല്‍ റിയര്‍ ക്യാമറയോടെ വരുന്ന ഐക്യു സ്സെഡ്10ആര്‍ ഹാന്‍ഡ്‌സെറ്റില്‍ ഡൈമന്‍സിറ്റി 7400 ചിപ്‌സെറ്റാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. രണ്ട് കളര്‍ വേരിയന്‍റുകളില്‍ ഇന്ത്യയിലെത്തിയിരിക്കുന്ന ഫോണിന്‍റെ വില ആരംഭിക്കുന്നത് 19499 രൂപയിലാണ്.

ഐക്യു സ്സെഡ്10ആര്‍ ഫോണ്‍ 6.77 ഇഞ്ച് ഫുള്‍ എച്ച്‌ഡി അമോലെഡ് ക്വാഡ് കര്‍വ്‌ഡ് ഡിസ്‌പ്ലെയോടെ വരുന്ന സ്‌മാര്‍ട്ട്‌ഫോണാണ്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 1300 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസുമാണ് ഈ സ്ക്രീനുള്ളത്. ആല്‍ഫാ ഗ്ലാസ് ഷീല്‍ഡോടെ വരുന്ന ഫോണിന് സുരക്ഷയ്ക്ക് ഐപി68+ഐപി69 റേറ്റിംഗുണ്ട്. MIL-STD-810H മിലിറ്ററി ഗ്രേഡ് ഡൂറബിളിറ്റി സര്‍ട്ടിഫിക്കറ്റ് ഐക്യു സ്സെഡ്10ആര്‍ സ്‌മാര്‍ട്ട്‌ഫോണിനുണ്ട്. യുഎസ്‌ബി ടൈപ്പ്-സി പോര്‍ട്ട്, സ്റ്റീരിയോ സ്‌പീക്കറുകള്‍, ഇന്‍-ഡിസ്‌പ്ലെ സെന്‍സര്‍, നാനോ ഡുവല്‍ സിം, Mali-G615 MC2 GPU സഹിതം മീഡിയടെക് 7400 ഒക്‌ടാ-കോര്‍ പ്രൊസസര്‍, ആന്‍ഡ്രോയ്‌ഡ് 15 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസ് 15, 8 ജിബി/12 ജിബി റാം, 128 ജിബി/256 ജിബി സ്റ്റോറേജ്, 5700 എംഎഎച്ച് ബാറ്ററി, 44 വാട്സ് ചാര്‍ജിംഗ് എന്നിവയോടെയാണ് ഐക്യു സ്സെഡ്10ആര്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.

ക്യാമറ വിഭാഗത്തിലേക്ക് വന്നാല്‍ ഐക്യു സ്സെഡ്10ആര്‍ സ്‌മാര്‍ട്ട്ഫോണിലുള്ളത് ഇരട്ട റിയര്‍ ക്യാമറയാണ്. ഇതിലെ പ്രധാന ക്യാമറ സോണി ഐഎംഎക്സ്882 സെന്‍സറും, രണ്ടാമത്തെ ക്യാമറ 2 എംപിയുടെ ഗാലക്സികോര്‍ ജിസി02എ1 സെന്‍സറും സഹിതമുള്ളതാണ്. ഓറ എല്‍ഇഡി ഫ്ലാഷും പിന്‍ഭാഗത്തുണ്ട്. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായുള്ളത് ഗാലക്സികോര്‍ ജിസി32ഇ1 സെന്‍സര്‍ സഹിതം വരുന്ന 32 മെഗാപിക്‌സല്‍ ക്യാമറയാണ്. ഫോണിന്‍റെ ഫ്രണ്ട്, റിയര്‍ ക്യാമറകള്‍ 30 എഫ്‌പിഎസ് വേഗതയില്‍ 4കെ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐക്യു സ്സെഡ്10ആര്‍ രണ്ട് നിറങ്ങളില്‍ എത്തുമ്പോള്‍ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളില്‍ ലഭ്യമാണ്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിവയാണിത്. ഇവയ്ക്ക് യഥാക്രമം 19499 രൂപ, 21499 രൂപ, 23499 രൂപ എന്നിങ്ങനെയാണ് വില. വണ്‍പ്ലസ് നോര്‍ഡ് സിഇ 4 ലൈറ്റ്, മോട്ടോ ജി96, റെഡ്‌മി നോട്ട് 14 എന്നീ സ്‌മാര്‍ട്ട്ഫോണുകള്‍ക്ക് ഐക്യു സ്സെഡ്10ആര്‍ ശക്തമായ മത്സരം സമ്മാനിക്കും എന്നാണ് പ്രതീക്ഷ.