
സ്വന്തം ലേഖിക
വാഷിംഗ്ടണ്‍: മൈക്രോസോഫ്റ്റ് സിഇഒ സത്യ നദേലയുടെ മകന്‍ സെയിന്‍ നദേല അന്തരിച്ചു. സെയിന് 26 വയസ്സായിരുന്നു. സെറിബല്‍ പ്ലാസി രോഗം ബാധിച്ചായിരു സെയിന്റെ ജനനം.
മൈക്രോസോഫ്റ്റ് ജീവനക്കാരോട് നദേലയുടെ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കാനും അനുശോചനം അറിയിക്കാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൈക്രോസോഫ്റ്റ് സിഇഒ ആയതിന് ശേഷം ഭിന്നശേഷിക്കാരായവര്‍ക്കും ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യകള്‍ നദേല കൊണ്ടുവന്നിരുന്നു.
തന്റെ മകനെ വളര്‍ത്തുമ്പോള്‍ മനസ്സിലാക്കിയ കാര്യങ്ങളാണ് ഇത്തരമൊരു പരീക്ഷണത്തിലേക്ക് നയിച്ചതെന്ന് സത്യ നദേല പറഞ്ഞു. ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലായിരുന്നു സെയിന് ചികിത്സയെല്ലാം ലഭിച്ചിരുന്നത്.