മൈക്രോപ്ലാസ്റ്റിക് കണികകൾ രക്തത്തില്‍ ഒളിഞ്ഞിരിക്കുന്ന ‘നിശ്ശബ്ദ കൊലയാളി’; ഉയർന്ന കൊളസ്‌ട്രോളിനെക്കാളും രക്തസമ്മർദ്ദത്തെക്കാളും അപകടകാരി: ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഹൃദ്രോഗ വിദഗ്ദ്ധൻ

Spread the love

ഹൃദ്രോഗ സാധ്യതയുടെ പ്രധാന കാരണങ്ങളായി കരുതിപ്പോരുന്നത് ഉയർന്ന കൊളസ്‌ട്രോള്‍ നില, രക്തസമ്മർദ്ദം, പുകവലി, പ്രമേഹം തുടങ്ങിയ ഘടകങ്ങളാണ്. ഇവ നിയന്ത്രിക്കാൻ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും നിരന്തരം ആഹ്വാനം ചെയ്യുകയും ആവശ്യമായ ചികിത്സകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.

video
play-sharp-fill

ഇപ്പോൾ ഇതാ നിലവിലുള്ള എല്ലാ കണക്കുകൂട്ടലുകളെയും മാറ്റിമറിച്ചേക്കാവുന്ന ഒരു പുതിയ ആരോഗ്യ ഭീഷണിയെക്കുറിച്ച്‌ പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധനായ ഡോ. ദിമിത്രി യറനോവ് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

രക്തത്തില്‍ ഒളിഞ്ഞിരിക്കുന്ന ഈ ‘നിശ്ശബ്ദ കൊലയാളി’ ഉയർന്ന കൊളസ്‌ട്രോളിനെക്കാളും രക്തസമ്മർദ്ദത്തെക്കാളും അപകടകാരിയാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഈ പുതിയ ഭീഷണി മറ്റൊന്നുമല്ല, നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ മൈക്രോപ്ലാസ്റ്റിക് കണികകളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൃദയധമനികളുടെ ഭിത്തിയില്‍ അടിഞ്ഞുകൂടി രക്തയോട്ടം തടസ്സപ്പെടുത്തുന്ന കട്ടിയേറിയ പാളിയായ ‘അഥെറോമ’ (Arterial Plaque) യില്‍ നടത്തിയ ഒരു നിരീക്ഷണ പഠനമാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിന് ആധാരം. സർജറിയിലൂടെ നീക്കം ചെയ്ത ധമനീ ഫലകങ്ങള്‍ ഇലക്‌ട്രോണ്‍ മൈക്രോസ്കോപ്പിയിലൂടെ പരിശോധിച്ചപ്പോള്‍, പകുതിയിലധികം രോഗികളുടെയും സാമ്ബിളുകളില്‍ പ്ലാസ്റ്റിക് കണികകളുടെ സാന്നിധ്യം കണ്ടെത്തി.

പോളിഎഥിലീൻ, പോളിവൈനൈല്‍ ക്ലോറൈഡ് (PVC) പോലുള്ള പ്ലാസ്റ്റിക് അംശങ്ങള്‍ ധമനീ ഫലകങ്ങളുടെ ഉള്ളില്‍, പ്രതിരോധ കോശങ്ങള്‍ക്കിടയില്‍ ആഴത്തില്‍ പതിഞ്ഞ നിലയില്‍ കാണപ്പെട്ടു. ദി ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിൻ പോലുള്ള പ്രമുഖ മെഡിക്കല്‍ ജേണലുകളില്‍ പ്രസിദ്ധീകരിച്ച പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് ഡോ. യറനോവ് ഈ ‘ഭയപ്പെടുത്തുന്ന അപകടസാധ്യത’യെക്കുറിച്ച്‌ മുന്നറിയിപ്പ് നല്‍കുന്നത്.

നമ്മുടെ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ശ്വസിക്കുന്ന വായുവിലൂടെയും ശരീരത്തില്‍ പ്രവേശിക്കുന്ന ഈ സൂക്ഷ്മ പ്ലാസ്റ്റിക് കഷണങ്ങള്‍ ഹൃദയത്തിന്റെ ആരോഗ്യത്തെ നിശ്ശബ്ദമായി തകർക്കുകയാണ്.

രക്തധമനികളില്‍ പ്ലാസ്റ്റിക് കണികകള്‍ അടിഞ്ഞുകൂടുന്നതിന്റെ പ്രത്യാഘാതം അതീവ ഗുരുതരമാണ്. ഈ കണികകള്‍ കണ്ടെത്തിയ രോഗികളില്‍, അത്തരത്തില്‍ കണികകള്‍ ഇല്ലാത്തവരെ അപേക്ഷിച്ച്‌, ഹൃദയാഘാതം, സ്ട്രോക്ക് അല്ലെങ്കില്‍ മരണം എന്നിവയുള്‍പ്പെടെയുള്ള കാർഡിയോവാസ്കുലാർ സംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത നാലര ഇരട്ടി വരെ കൂടുതലാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ഈ മൈക്രോപ്ലാസ്റ്റിക് കണികകളാണ് രക്തക്കുഴലുകളുടെ ഭിത്തിയില്‍ സ്ഥിരമായ വീക്കം (Chronic Inflammation) ഉണ്ടാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. ഇവ ഓക്സിഡേറ്റീവ് സ്ട്രെസ് വർദ്ധിപ്പിക്കുകയും, അഥെറോമകള്‍ പെട്ടെന്ന് പൊട്ടിപ്പോകാൻ സാധ്യതയുള്ള അസ്ഥിരമായ ഫലകങ്ങളായി മാറുന്നതിനും കാരണമാകുന്നു.

വീക്കം കൂടുന്നതോടെ ധമനികളുടെ നാശം ത്വരിതപ്പെടുകയും, ഹൃദയാഘാതത്തിലേക്കും പക്ഷാഘാതത്തിലേക്കുമുള്ള വഴി എളുപ്പമാവുകയും ചെയ്യുന്നു. കൊളസ്‌ട്രോള്‍ വർദ്ധിപ്പിക്കുന്നതിലൂടെയുള്ള ദോഷത്തേക്കാള്‍ വേഗത്തില്‍ ഈ കണികകള്‍ ഹൃദയത്തിന് കേടുവരുത്താൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.

നിലവില്‍, ഹൃദയ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനായുള്ള ആരോഗ്യ പരിശോധനകളില്‍ കൊളസ്‌ട്രോള്‍, രക്തസമ്മർദ്ദം, പുകവലി ശീലം തുടങ്ങിയ പരമ്ബരാഗത അപകട ഘടകങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം പോലുള്ള ഒരു മറഞ്ഞിരിക്കുന്ന ഘടകം നിലനില്‍ക്കുമ്ബോള്‍, ഈ പരമ്ബരാഗത പരിശോധനകള്‍ മാത്രം മതിയാവില്ല. നിലവിലുള്ള എല്ലാ അപകട ഘടകങ്ങളും ശ്രദ്ധയോടെ നിയന്ത്രിച്ചിട്ടും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരില്‍, പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഈ പ്ലാസ്റ്റിക് കണങ്ങളുടെ സാന്നിധ്യമായിരിക്കാം രോഗാവസ്ഥയ്ക്ക് കാരണം.

ആർക്കാണ് കൂടുതല്‍ ഭീഷണി?

പ്ലാസ്റ്റിക് കണികകള്‍ രക്തക്കുഴല്‍ ടിഷ്യുവില്‍ അടിഞ്ഞുകൂടി വീക്കം ഉണ്ടാക്കുന്ന ഈ പ്രതിഭാസത്തില്‍, ചില പ്രത്യേക വിഭാഗക്കാർക്ക് കൂടുതല്‍ അപകടസാധ്യതയുണ്ട്.

● നിലവില്‍ ധമനീ ഫലകങ്ങള്‍ ഉള്ളവർ: ഇവർക്ക് ഈ കണികകള്‍ അടിഞ്ഞുകൂടാൻ ഒരു തടസ്സം ഇല്ലാത്തതിനാല്‍ സാധ്യത കൂടുതലാണ്.

● അമിതമായ മൈക്രോപ്ലാസ്റ്റിക് എക്സ്പോഷർ ഉള്ളവർ: കുടിവെള്ളം, ഭക്ഷണ പാക്കറ്റുകള്‍, മലിനമായ അന്തരീക്ഷം എന്നിവയിലൂടെ നിരന്തരം പ്ലാസ്റ്റിക് കണികകള്‍ ഉള്ളില്‍ ചെല്ലുന്നവർ.

● ഉയർന്ന വീക്കമുള്ളവർ: ധമനികളില്‍ ഓക്സിഡേറ്റീവ് സ്ട്രെസ്സും വീക്കവും കൂടുതലുള്ള വ്യക്തികള്‍.

പ്ലാസ്റ്റിക് കുപ്പികള്‍, പാക്കേജിംഗ് സാമഗ്രികള്‍, ഭക്ഷണ സംഭരണികള്‍, വായുവിലൂടെയുള്ള കണികകള്‍ എന്നിവ വഴിയുള്ള എക്സ്പോഷർ ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ മാർഗ്ഗം. അതോടൊപ്പം, കൊളസ്‌ട്രോള്‍, രക്തസമ്മർദ്ദം, പ്രമേഹം എന്നിവ നിയന്ത്രിക്കുക, പതിവായ വ്യായാമം, സമീകൃതാഹാരം, ഭാരം നിയന്ത്രിക്കുക തുടങ്ങിയ വീക്കം കുറയ്ക്കുന്ന ജീവിതശൈലി നടപടികള്‍ സ്വീകരിക്കുകയും വേണം.