video
play-sharp-fill
കൊറോണക്കാലത്ത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ മൈക്രോ ഗ്രീന്‍സ് :  മൈക്രോ ഗ്രീന്‍സില്‍  നിന്നും നൂറുമേനി വിളവെടുത്ത് കാഞ്ഞിരപ്പള്ളി സ്വദേശി ജെറി റോബര്‍ട്ട് ; ഏഴാംനാള്‍ വിളവെടുക്കാന്‍ കഴിയുന്ന ഇവയുടെ കൃഷി രീതി ഇങ്ങനെ

കൊറോണക്കാലത്ത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ മൈക്രോ ഗ്രീന്‍സ് : മൈക്രോ ഗ്രീന്‍സില്‍ നിന്നും നൂറുമേനി വിളവെടുത്ത് കാഞ്ഞിരപ്പള്ളി സ്വദേശി ജെറി റോബര്‍ട്ട് ; ഏഴാംനാള്‍ വിളവെടുക്കാന്‍ കഴിയുന്ന ഇവയുടെ കൃഷി രീതി ഇങ്ങനെ

സ്വന്തം ലേഖകന്‍

കോട്ടയം : കൊറോണക്കാലത്ത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാന്‍ മൈക്രോ ഗ്രീന്‍സ് കൃഷി ചെയ്ത് മാതൃകയാവുകയാണ് കാഞ്ഞിരപ്പള്ളി സ്വദേശിയായ വാഴ്ക്കമലയില്‍ ജെറി റോബര്‍ട്ട് .

കുറഞ്ഞ ചെലവില്‍ വളരെ പെട്ടെന്ന് ചെയ്‌തെടുക്കാന്‍ പറ്റുന്നതാണ് ജെറിയെ മൈക്രോ ഗ്രീന്‍സ് കൃഷി തെരെഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. കൃഷി ചെയ്ത് ഏഴാം ദിവസം മൈക്രോ ഗ്രീന്‍സി. നിന്നും വിളവ് എടുക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈറ്റമിന്‍സ്, മിനറല്‍സ്, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവയുടെ കലവറ ആണ് മൈക്രോ ഗ്രീന്‍സ്.പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഇവയ്ക്ക് കഴിയും.

സലാഡ്, തോരന്‍, ഓംലെറ്റ് എന്നീ വിഭവങ്ങളായി കഴിക്കാം. ചെറുപയര്‍, വന്‍പയര്‍, കടല, ഉലുവ, കടുക് തുടങ്ങിയവ ഈ രീതി ഉപയോഗിച്ച് കൃഷി ചെയ്യാം. പ്ലാസ്റ്റിക്ക് ട്രേയില്‍ ടിഷ്യു പേപ്പര്‍ അലെങ്കില്‍ ചകിരി ചോറ് ഉപയോഗിച്ചും മൈക്രോ ഗ്രീന്‍സ് കൃഷി ചെയ്യാന്‍ സാധിക്കും.

എല്ലാ ദിവസവും രണ്ട് നേരവും ഇവ ചെറുതായി നനച്ചു കൊടുക്കണം. സുര്യപ്രകാശം കിട്ടുന്ന രീതിയില്‍ ജനാലയിലോ ബാല്‍ക്കണികളിലോ ഇവ വയ്ക്കണം.കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഒരു പോലെ ഭക്ഷ്യയോഗ്യമാണ്.

ഓരോ ദിവസവും ഓരോ ട്രേയില്‍ വിവിധങ്ങള്‍ ആയ ധാന്യങ്ങള്‍ ഉപയോഗിച്ച് കൃഷി ചെയ്താല്‍ എല്ലാ ദിവസവും പോഷക സമ്പുഷ്ടമായ ഇലകറികള്‍ വീട്ടില്‍ നിന്നു തന്നെ നമ്മുക്ക് ഇതിലൂടെ ലഭിക്കും.

തന്റെ സുഹൃത്തിന്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ജെറി മൈക്രോ ഗ്രീന്‍സ് കൃഷി ആരംഭിച്ചത്. ഇതിനു പുറമെ വ്യായാമത്തിനായും വിഷ രഹിത പച്ചക്കറികള്‍ നമ്മുടെ വീട്ടില്‍ തന്നെ ലഭിക്കുന്നതിനായും ലോക്ക് ഡൗണ്‍ സമയം തുടങ്ങിയപ്പോള്‍ മുതല്‍ ജൈവരീതിയില്‍ അടുക്കള തോട്ടവും നിര്‍മ്മിച്ചു പയര്‍, പാവ., പടവലം, ചീര, വഴുതന, മുളക്, വെള്ളരി, വെണ്ട, മുരിങ്ങ, കാന്താരി, കറിവേപ്പ്,ഉരുളങ്ങ് കിഴങ്ങ്, ഇഞ്ചി, മഞ്ഞള്‍,ചേന, കാച്ചി. കപ്പ,തുടങ്ങിയവയും ജെറി റോബര്‍ട്ട് തന്റെ വീടിന് സമീപം കൃഷി ചെയ്തു വരുന്നു.

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിങ്ങ് കോളജില്‍ ഓട്ടോമൊബൈല്‍സ് വിഭാഗത്തിലെ ലാബ് അസിസ്റ്റന്റായി ജോലി ചെയ്ത് വരികെയാണ് ജെറി. മൈക്രോ ഗ്രീന്‍സ് കൃഷിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് : 9496039369.