video
play-sharp-fill

ആലപ്പുഴയിൽ നൊബേൽ സമ്മാന ജേതാവ് മൈക്കിൾ ലെവിറ്റ്   യാത്ര ചെയ്ത ഹൗസ് ബോട്ട് സമരാനുകൂലികൾ തടഞ്ഞു

ആലപ്പുഴയിൽ നൊബേൽ സമ്മാന ജേതാവ് മൈക്കിൾ ലെവിറ്റ് യാത്ര ചെയ്ത ഹൗസ് ബോട്ട് സമരാനുകൂലികൾ തടഞ്ഞു

Spread the love

 

സ്വന്തം ലേഖകൻ

ആലപ്പുഴ:ദേശീയ പണിമുടക്ക് ദിവസം ആലപ്പുഴയിൽ വിനോദസഞ്ചാരികൾ യാത്ര ചെയ്ത ഹൗസ് ബോട്ട് സമരാനുകൂലികൾ തടഞ്ഞു. നൊബേൽ സമ്മാന ജേതാവ് മൈക്കിൾ ലെവിറ്റും ഭാര്യയുമുൾപ്പെടെയുള്ളവർ യാത്ര ചെയ്ത ബോട്ടാണ് രണ്ട് മണിക്കൂറോളം തടഞ്ഞ് കെട്ടിയിട്ടത്. കുമരകത്ത് നിന്നും എത്തിയ ബോട്ട് ആർ ബ്ലോക്കിൽ രാവിലെ 11 മണിയോടെയാണ് തടഞ്ഞത്. ഏഴോളം ബോട്ടുകൾ തടഞ്ഞുവെന്നാണ് വിവരം.

ഇന്നലെയാണ് കുമരകത്ത് നിന്നും ലേക് വ്യൂ റിസോർട്ടിന്റെ ഹൗസ് ബോട്ട് പുറപ്പെട്ടത്. ആലപ്പുഴ ആർ ബ്ലോക്കിൽ വെച്ച് സമരാനുകൂലികളുടെ പ്രതിഷേധത്തെ തുടർന്ന് ബോട്ട് യാത്ര നിർത്തി തീരത്തടുപ്പിച്ചു കെട്ടിയിട്ടു. രണ്ട് മണിക്കൂറിന് ശേഷമാണ് ബോട്ട് വിട്ടയച്ചത്.
വിനോദ സഞ്ചാര മേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കുമെന്നാണ് നേരത്തെ ട്രേഡ് യൂണിയൻ നേതാക്കൾ വ്യക്തമാക്കിയിരുന്നു. എന്നാൽ അത് പാലിക്കപ്പെട്ടില്ലെന്ന് ബോട്ട് ഉടമകൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2013 ലെ രസതന്ത്ര നോബേൽ സമ്മാന ജേതാവാണ് മൈക്കിൽ ലെവിറ്റ്.