മൈക്കിള്‍ ജാക്‌സനായി ജാഫര്‍ ജാക്‌സണ്‍; മൈക്കിള്‍ ജാക്‌സന്റെ ജീവിതത്തെ ആസ്പദമാക്കി ബയോപിക്; 2026 ഏപ്രില്‍ 24ന് ‘മൈക്കിള്‍’ ലോകമെമ്പാടും റിലീസ് ചെയ്യും

Spread the love

ആരാധകര്‍ കാത്തിരിക്കുന്ന മൈക്കിള്‍ ജാക്‌സണിന്റെ ജീവിതകഥയെ ആസ്പദമാക്കിയ ചിത്രമായ ‘മൈക്കിള്‍’ 2026 ഏപ്രില്‍ 24-ന് തിയേറ്ററുകളിലെത്തും.

പോപ്പ് സംഗീതത്തിന്റെ ഇതിഹാസമായ മൈക്കിള്‍ ജാക്‌സന്റെ ജീവിതം ചിത്രീകരിക്കുന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ജോണ്‍ ലോഗൻ തിരക്കഥയെഴുതി അന്റോയിൻ ഫുക്വ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മൈക്കല്‍’.

2025 ഒക്ടോബറിലാണ് ഈ സിനിമ തീയറ്ററുകളിലെത്താനായി ആദ്യം നിശ്ചയിച്ചത്. മൈക്കിള്‍ ജാക്‌സന്റെ അനന്തരവൻ ജാഫർ ജാക്‌സനാണ് മൈക്കിള്‍ ജാക്സനാ‍യി അഭിനയിക്കുന്നതെന്നാണ് വിവരം. പ്രശസ്ത ചിത്രമായ “ദി ഡിപ്പാർട്ടഡ്” ന്‍റെ നിർമ്മാതാവും ഓസ്‌കാർ ജേതാവുമായ ഗ്രഹാം കിങ് ഈ ബയോപിക് നിര്‍മ്മിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2019 മുതലാണ് ഈ സിനിമയെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചത്. സിനിമയെ രണ്ട് ഭാഗങ്ങളായി പുറത്തിറക്കണമോ എന്നതിനെപ്പറ്റിയുള്ള ചർച്ചകളും നടക്കുന്നുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൈക്കിള്‍ ജാക്‌സന്റെ കുടുംബത്തിൻ്റെ അനുമതിയോടെയാണ് ഈ ചിത്രം ഒരുക്കപ്പെടുന്നത്. അതിനാല്‍ അദ്ദേഹത്തിന്റെ യഥാര്‍ഥ സംഗീതവും വീഡിയോ ദൃശ്യങ്ങളും സിനിമയില്‍ വിനിയോഗിക്കാൻ കഴിയും. എന്നാൽ, സ്ലാഷ്ഫിലിമിന്‍റെ റിപ്പോര്‍ട്ട് പ്രകാരം, ജാക്‌സന്റെ ജീവിതവുമായി ബന്ധപ്പെട്ട ചില വിവാദങ്ങൾ ചിത്രത്തിൽ അവതരിപ്പിക്കപ്പെടാതെ പോവാനുള്ള സാധ്യതയുണ്ട്. ഈ വർഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.