15 ഓളം ശസ്ത്രക്രിയകൾ ; എന്നാൽ പണി കിട്ടിയത് മൂക്കിന് ; മൈക്കിൾ ജാക്സണ് എതിരെ വെളിപ്പെടുത്തലുമായി ഡോക്ടർമാർ

Spread the love

പോപ്പ് രാജാവ് എന്നറിയപ്പെടുന്ന അതുല്യപ്രതിഭയായിരുന്നു മൈക്കിൾ ജാക്സൺ. ലോകമെമ്പാടും നിരവധി ആരാധകരാണ് ഇദ്ദേഹത്തിന് ഉണ്ടായിരുന്നത്. ന‍ൃത്തച്ചുവടുകളിലൂടെയും മനംനിറയ്ക്കുന്ന സംഗീതത്തിലൂടെയും നാല് പതിറ്റാണ്ടിലധികം മൈക്കിള്‍ ജാക്സണെന്ന പ്രതിഭ ലോകമെമ്ബാടുമുള്ളവരെ വിസ്‍മയിപ്പിച്ചു. അതുപോലെ മൈക്കല്‍ ജാക്‌സന്റെ സംഗീതത്തിനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട് അദ്ദേഹത്തിന്റെ രൂപവും. 2009 ജൂണ്‍ 25-നാണ് അദ്ദേഹം അന്തരിച്ചത്. 16 വർഷങ്ങള്‍ക്കിപ്പുറവും ജാക്‌സണുമായി ബന്ധപ്പെട്ടുള്ള ചർച്ചകള്‍ തീരുന്നില്ല. സ്വന്തം നിറംമാറ്റാൻ ശ്രമിക്കുകയാണ് എന്ന്  പറഞ്ഞ് ഒട്ടേറെ തവണ ക്രൂശിക്കപ്പെട്ടിട്ടുമുണ്ട് . എന്നാല്‍, മരണശേഷമാണ് വിറ്റിലാഗോ അഥവാ വെള്ളപ്പാണ്ട് എന്ന അസുഖത്തിന്റെ പിടിയിലായിരുന്നു അദ്ദേഹമെന്ന് ലോകം അറിയുന്നത്.

എന്നാല്‍, ജാക്‌സണൊപ്പം ജോലിചെയ്തിരുന്ന ഒരു സർജൻ പിന്നീട് പറഞ്ഞത്, നേരെ വിപരീതമായിട്ടുള്ള കാര്യങ്ങളാണ്. ”അദ്ദേഹം ഒട്ടേറെ തവണ സർജറിക്ക് വിധേയനായിട്ടുണ്ട്. ഓരോ രണ്ടുമാസം കൂടുമ്ബോഴും ക്ലിനിക്കില്‍ വരുമായിരുന്നു., പലപ്പോഴായി  രൂപത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് . 15 ലധികം പ്ലാസ്റ്റിക് സർജറിയിലൂടെ അദ്ദേഹം കടന്നുപോയിട്ടുമുണ്ടെന്ന് സർജൻ വ്യക്തമാക്കി.

മൂക്ക്, താടി, കവിള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ജാക്‌സണ്‍ പ്ലാസ്റ്റിക് സർജറി ചെയ്തതെന്നും ഡോക്ടർ പറയുന്നു. അതിനൊപ്പം കണ്‍പോളയിലും സർജറി നടത്തുകയും താടിയില്‍ ഒരു ചെറിയ പിളർപ്പ് പോലെ കൃത്രിമമായി ഉണ്ടാക്കിയെടുക്കുകയും ചെയ്തു. ഐ ലിഫ്റ്റ്, ചീക്ക് ഇംപ്ലാന്റ് എന്നിവയാണ് അദ്ദേഹം ഏറ്റവും കൂടുതലായി ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർജറി ചെയ്തതില്‍ ഏറ്റവും പാളിപ്പോയത് മൂക്കിന്റെ കാര്യമാണ്. മൂക്കിന്റെ വലുപ്പം കുറയ്ക്കാനായി, ചുറ്റുമുള്ള അധികചർമം നീക്കാനായുള്ള ശസ്ത്രക്രിയകളാണ് അദ്ദേഹം പ്രധാനമായും ചെയ്തത്. എന്നാല്‍, ഒടുവില്‍ മൂക്കിന്റെ രൂപം തന്നെ മാറിപ്പോയി. ഡെർമറ്റോളജിസ്റ്റായ ഡോ.ആർനോള്‍ഡ് ക്ലീൻ ഒരഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ, ”ഫില്ലറുകള്‍ ഉപയോഗിച്ച്‌ ജാക്‌സന്റെ മൂക്ക് ഭംഗിയാക്കിയിരുന്നു”. അതില്‍ ജാക്‌സണ്‍ സന്തുഷ്ടനായിരുന്നുവത്രെ.

എന്നാല്‍, കുറച്ചുകഴിഞ്ഞപ്പോള്‍ മൂക്ക് ശരിയല്ലെന്ന് ജാക്‌സണ് വീണ്ടും തോന്നി. അങ്ങനെ വീണ്ടും ശസ്ത്രക്രിയകള്‍ക്ക് വിധേയനായി. 20-കളിലാണ് ആദ്യത്തെ പ്ലാസ്റ്റിക് സർജറി നടത്തുന്നത്. മൂക്കിലും താടിയിലുമായിരുന്നു അത്. പിന്നീട് ഓരോ പ്രായത്തിലും രൂപമാറ്റങ്ങളിലൂടെ കടന്നുപോയി. ചർമത്തിലെ ചുളിവുകള്‍ ഇല്ലാതാക്കാൻ ബോട്ടോക്‌സ് ഇഞ്ചക്ഷനുമെടുത്തു. എന്നും ഡോക്ടർമാർ പറഞ്ഞു.