ഒന്നാം പ്രതി : മൈക്ക്, രണ്ടാം പ്രതി : ആംപ്ലിഫയർ; ഇത്രയും വിചിത്രമായ കേസ് രാജ്യത്ത് ഉണ്ടായിട്ടില്ല; ഇങ്ങനെ ചിരിപ്പിച്ച് കൊല്ലല്ലേ: മൈക്ക് കേടായതില്‍ കേസെടുത്തതിനെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശന്‍

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത് തന്നെ വിവാദമായിരുന്നു. ഉമ്മൻ ചാണ്ടിയെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചയാളിനെ എന്തിന് വിളിച്ചുവെന്ന ചോദ്യം കോൺഗ്രസുകാർ ഉയർത്തി. എ.കെ ആന്റണിയും കെസി വേണുഗോപാലുമായിരുന്നു ഈ നിർദ്ദേശത്തിന് പിന്നിൽ. ആ പരിപാടിക്ക് മുഖ്യമന്ത്രി എത്തി. എന്നാൽ സംസാരിക്കാൻ എത്തിയപ്പോൾ മൈക്കിന് തകരാറ്.

ഇതിന്റെ പേരിലാണ് കേസ്. അങ്ങനെ മൈക്ക് തകരാറിലാക്കിയത് അട്ടിമറിയാണെന്ന സംശയമാണ് പൊലീസിന്. പൊലീസ് സ്വമേധയാ കേസുടുത്തിരുന്നു. ഇതിനെതിരെ വിവിധ നേതാക്കളിൽ നിന്നും , സോഷ്യൽ മീഡയിയിൽ നിന്നും നിരവധി പരിഹാസങ്ങൾ ഇതിനോടകംതന്നെ ചർച്ചയായിക്കഴിഞ്ഞു. ഇപ്പോൾ ഉമ്മന്‍ചാണ്ടി അനുസ്മരണചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ മൈക്ക് കേടായതില്‍ കേസെടുത്തതിനെ പരിഹസിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരാണ് ഒന്നാം പ്രതി : മൈക്ക്,ആരാണ് രണ്ടാം പ്രതി : ആംപ്ലിഫയർ.ഇത്രയും വിചിത്രമായ കേസ് രാജ്യത്ത് ഉണ്ടായിട്ടില്ല.കേരളത്തിൽ എന്താണ് നടക്കുന്നത്?മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് ചിലർ ഹൈജാക്ക് ചെയ്തിരിക്കുന്നു. കേസ് എടുക്കൽ അവരുടെ ഹോബിയാണ്.ഇങ്ങനെ’ ചിരിപ്പിക്കരുത്. വെളിവ് നഷ്ടപ്പെട്ടവരിൽ ചിലരാണ് കേസ് എടുത്തത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്ന് വിളിച്ച് പറഞ്ഞിട്ടാണ് കേസെടുത്തത്. മൈക്കിന് ഹൗളിംഗ് വന്നതിന് എന്ത് സുരക്ഷ പരിശോധനയാണ് വേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം വിഐപി സുരക്ഷ നടപടികളുടെ ഭാഗമായുള്ള പോലീസ് അന്വേഷണം ആണ് നടന്നിട്ടുള്ളതെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ പ്രതികരിച്ചു.എഫ് ഐ ആറിൽ ആരുടേയും പേരില്ല. അന്വേഷണത്തിൽ കോൺഗ്രസ്‌ നേതാക്കൾക്ക് എന്താണ് പേടി.മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മാത്രം മുദ്രാവാക്യം വിളിക്കുന്നു.