play-sharp-fill
എം.ഐ ഷാനവാസ് എം.പിയുടെ സംസ്‌കാരം ഇന്ന്

എം.ഐ ഷാനവാസ് എം.പിയുടെ സംസ്‌കാരം ഇന്ന്

സ്വന്തം ലേഖകൻ

കൊച്ചി: അന്തരിച്ച കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ എം.ഐ ഷാനവാസിന്റെ സംസ്‌കാരം ഇന്ന് കൊച്ചിയിൽ നടക്കും . എ.കെ ആന്റണി അടക്കമുള്ള നിരവധി മുതിർന്ന കോൺഗ്രസ് നേതാക്കൾ വീട്ടിലെത്തി അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു.

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് പുലർച്ചെ 1.35ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു എം.ഐ ഷാനവാസിന്റെ അന്ത്യം. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ചെന്നെയിൽ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം രണ്ടരയോട് കൂടിയാണ് വീട്ടലെത്തിച്ചത്. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, മുതിർന്ന നേതാവ് എ.കെ ആന്റണി, എ.ഐ.സി.സി അംഗം ഷാനിമോൾ ഉസ്മാൻ തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് വൈകിട്ട് 3.45 ഓടെ എറണാകുളം ടൗൺ ഹാളിൽ പൊതു ദർശനത്തിനുവെച്ച ഷാനവാസിന്റെ ഭൗതിക ശരീരത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനുമെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകിട്ട് ടൗൺ ഹാളിലെ പൊതു ദർശനത്തിന് ശേഷം മൃതദേഹം തുടർന്ന് വീണ്ടും ഷാനവാസിന്റെ വീട്ടിലെത്തിച്ചു. ദീർഘ നാളായി ചികിത്സയിലായിരുന്ന ഷാനവാസിന് കരൾ മാറ്റ ശസ്ത്രക്രിയയെ തുടർന്നുണ്ടായ അണുബാധയാണ് മരണത്തിന് കാരണമായത്. ഇന്ന് രാവിലെ പത്തിന് എറണാകുളം എസ്.ആർ.എം റോഡിലെ തോട്ടത്തുമ്പടി പള്ളിയിൽ ആണ് ഖബറടക്കം നടക്കുക.