play-sharp-fill
എം.ജി സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: എസ്.എഫ്.ഐയ്ക്ക് വൻ വിജയം; യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിനിടയിലും വിദ്യാർത്ഥി മനസ് ഉറപ്പിച്ച് എസ്.എഫ്.ഐ

എം.ജി സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ്: എസ്.എഫ്.ഐയ്ക്ക് വൻ വിജയം; യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തിനിടയിലും വിദ്യാർത്ഥി മനസ് ഉറപ്പിച്ച് എസ്.എഫ്.ഐ

സ്വന്തം ലേഖകൻ
കോട്ടയം: യൂണിവഴ്‌സിറ്റി കോളേജ് അടക്കമുള്ള വിഷയങ്ങൾ കത്തി നിൽക്കെ നടന്ന എം.ജി സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്.ഐയ്ക്ക് വമ്പൻ വിജയം. തിരഞ്ഞെടുപ്പ് നടന്ന 38 കോളേജുകളിലും എസ്.എഫ്.ഐ വിജയിച്ചു.  പാർലമെന്ററി രീതിയിൽ തിരഞ്ഞെടുപ്പ് നടന്ന സി.എം.എസ് കോളേജ്, ബസേലിയസ് കോളേജ് എന്നിവിടങ്ങളിലെ ഭൂരിഭാഗം ക്ലാസ് പ്രതിനിധികളും എസ്.എഫ്.ഐയ്ക്കാണ്. മൂന്നു സീറ്റിൽ മാത്രമാണ് നാട്ടകം ഗവ.കോളേജിൽ മത്സരം നടന്നത്. ഇവിടെ 400 ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ വിജയിച്ചത്. കുമരകം എസ്.എൻ കോളേജിൽ എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പാലാ സെന്റ് തോമസ് കോളേജിലും, ചങ്ങനാശേരിയിലെ എൻ.എസ്.എസ്, എസ്.ബി കോളേജുകളിലും, അരുവിത്തുറ സെന്റ് ജോർജ് കോളേജിലും എസ്.എഫ്.ഐ സ്ഥാനാർത്ഥികളാണ് വിജയിച്ചത്.
കോട്ടയം സി.എം.എസ് കോളേജ് യൂണിയൻ ഭാരവാഹികളായി – കൃഷ്ണ സന്തോഷ് (ചെയർപേഴ്‌സൺ), ഹരിഗൗരി നന്ദ (വൈസ് ചെയർപേഴ്‌സൺ), അപർണ സുരേഷ് (ജനറൽ സെക്രട്ടറി), അഖില പ്രകാശ് (ആട്‌സ് ക്ലബ് സെക്രട്ടറി), നിഖില രാഘവൻ (മാഗസിൻ എഡിറ്റർ), അമൽ വിജയ് , അനിരുദ്ധ് ബി (യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ). നാട്ടകം ഗവ.കോളേജ് – സി.പി അഭിജിത് (ചെയമാൻ), അഞ്ജലി കെ.അബികുമാർ (വൈസ് ചെയർപേഴ്‌സൺ), ബിബിൻ കെ.വർഗീസ് (ജനറൽ സെക്രട്ടറി), ഷാഫിൻ (മാഗസീൻ എഡിറ്റർ), ശരത് (ആട്‌സ് ക്ലബ് സെക്രട്ടറി), ജിതിൻ തമ്പി, ദീപു വർഗീസ് (യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ), ബസേലിയസ് കോളേജ് കോട്ടയം, ജെറിൻ ജോൺ (ചെയർമാൻ), അൻസു പി.റെജി (വൈസ് ചെയർപേഴ്‌സൺ), ഗൗതം സുരേഷ് (ജനറൽ സെക്രട്ടറി), നിമത മെറിൻ കുര്യൻ (മാഗസീൻ എഡിറ്റർ), റോഷൻ ഡാനിയേൽ (ആട്സ് ക്ലബ്) അശ്വിൻ ബിജു, സിറിൽ സാം (യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ), കുമരകം എസ്.എൻ കോളേജ് – നന്ദു നടരാജൻ (ചെയർമാൻ), ശില്പമോൾ എസ് (വൈസ് ചെയർപേഴ്‌സൺ), ലിബിൻ ജേക്കബ് (ജനറൽ സെക്രട്ടറി), ഗോകുൽ (മാഗസീൻ എഡിറ്റർ), മനു കൃഷ്ണൻ (ആട്‌സ് ക്ലബ് സെക്രട്ടറി), കെ.എസ് അക്ഷയ്, അജിത് (യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ) എന്നിവരെ തിരഞ്ഞെടുത്തു.
പാമ്പാടി കെജി കോളേജ് യൂണിയൻ മുഴുവൻ സീറ്റിലും കെ.എസ്.യു വിജയിച്ചു. ചെയർപഴ്‌സണായി റോജാ ആൻ ചെറിയാൻ, ജനറൽ സെക്രട്ടറിയായി ലിബിൻ ഐസക്ക് വർക്കി, യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി അബി ആൻ, മാഗസിൻ എഡിറ്റർ എയ്ഞ്ചൽ  എന്നിവർ വിജയിച്ചു. ചങ്ങനാശ്ശേരി എസ്.ബി കോളേജ്, പാലാ സെന്റ് തോമസ്, അരുവിത്തുറ സെന്റ് ജോർജ്, പുതുപ്പള്ളി ഐ.എച്ച്.ആർ.ഡി, രാമപുരം എംഎ കോളേജ്, കുറവിലങ്ങാട് ദേവമാതാ, ഉഴവൂർ സെന്റ്.സ്റ്റീഫൻസ് കോളേജ്  യൂണിയനുകളിലേക്ക് കെ.എസ്.യു പ്രതിനിധികൾ വിജയിച്ചു. നാട്ടകം കോളേജ് ഉൾപ്പെടെയുള്ള കോളേജുകളിൽ കെ.എസ്.യു വോട്ടുവിഹിതം ഇരട്ടിയാക്കിയതായി ജില്ലാ കമ്മിറ്റി അവകാശപ്പെട്ടു. പാർലമെന്ററി രീതിയിൽ നടന്ന തിരഞ്ഞെടുപ്പിൽ കുറവിലങ്ങാട് ദേവമാതാ, മാന്നാനം കെഇ, പാലാ സെന്റ് തോമസ്, ഉഴവൂർ സെന്റ് സ്റ്റീഫൻസ്, അരുവിത്തുറ സെന്റ് ജോർജ് കോളേജുകളിൽ കഴിഞ്ഞ തവണത്തെതിന്റെ ഇരട്ടി സീറ്റുകളിൽ വിജയിച്ചെങ്കിലും നിസ്സാര വോട്ടുകൾക്കാണ് യൂണിയൻ നഷ്ടപ്പെട്ടത്. വർഷങ്ങളായി ഏകപക്ഷീയമായ തിരഞ്ഞെടുപ്പ് നടന്നിരുന്ന കൊതവറ സെന്റ് സേവ്യേഴ്‌സ്, എരുമേലി എം.ഇ.എസ്, ഉഴവൂർ കോളേജുകളിൽ കെ.എസ്.യു ശക്തമായ മത്സരം നടത്ത.  ജില്ലയിലെ ആകെ വിദ്യാർത്ഥി പ്രതിനിധികളുടെ എണ്ണം 240ൽ നിന്ന് 490 ആയി വർധിച്ചതായും ജില്ലാ കമ്മിറ്റി അവകാശപ്പെട്ടു.