എം.ജി യൂണിവേഴ്‌സിറ്റി പരീക്ഷകളുടെ നടത്തിപ്പിനെ സംബന്ധിച്ച വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കുക : എബിവിപി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കോവിഡ് 19 നിയന്ത്രണത്തിലാണ് സമൂഹം . ഈ സാഹചര്യത്തിൽ എം.ജി യൂണിവേഴ്സ്സിറ്റി വിദ്യാർഥികൾക്കിടയിൽ ആശങ്ക നിറച്ചു കൊണ്ട് പരീക്ഷ നടത്തിപ്പുമായി മുൻപോട്ട് പോകുന്നത്. മഹാമാരിക്കു നടുവിൽ പരീക്ഷകൾ പുനരാരംഭിക്കുന്ന എം.ജി യൂണിവേഴ്സ്സിറ്റിക്ക് വിദ്യാർഥികളുടെ ആശങ്ക അകറ്റുവാനുള്ള ഉത്തരവാദിത്വം ഉണ്ടെന്ന് ഈ സാഹചര്യത്തിൽ എബിവിപി ഓർമിപ്പിക്കുന്നു.വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രത്തിലേക്ക് എത്താനുള്ള യാത്ര മാർഗ്ഗത്തെക്കുറിച്ചും, തുടർന്നുള്ള പരീക്ഷാ ക്രമീകരണങ്ങളെക്കുറി ച്ചും വ്യക്തതയുണ്ടാക്കണം.

ജില്ലയ്ക്ക് പുറത്തുനിന്ന് മാത്രമല്ല സംസ്ഥാനത്തിനു പുറത്തു നിന്ന് വിദ്യാർത്ഥികൾ വന്ന് പഠിക്കുന്ന യൂണിവേഴ്സിറ്റിയാണ് എം.ജി. നിലവിലെ സാഹചര്യത്തിൽ ബസുകൾ നിരത്തിലിറങ്ങാത്ത അവസ്ഥയാണ്, ഇനി ഇറങ്ങിയാൽ തന്നെ അമിതമായ ബസ് നിരക്ക് ഈടാക്കുന്നു.ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഉയർന്നുവരുമ്പോൾ അതിനുമറുപടി എം ജി പറയേണ്ടതുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരീക്ഷയ്ക്കായി ചോദ്യപേപ്പർ തയ്യാറാക്കുമ്പോഴും പഠിപ്പിച്ചു തീരാത്ത പാഠഭാഗങ്ങൾ നീണ്ടു കിടക്കുന്നു. ഓൺലൈൻ ക്ലാസുമായി മുൻപോട്ടു പോകുന്ന അദ്ധ്യാപകർ ഒരു സാധാരണ ഫോൺ പോലും ഇല്ലാത്ത വിദ്യാർത്ഥിസമൂഹത്തെ മന:പൂർവ്വം അവഗണിക്കുകയാണ്.

ധൃതിയിൽ എന്തോ അടിയന്തര സാഹചര്യംപോലെ പരീക്ഷ നടത്തിപ്പുമായി എം.ജി മുൻപോട്ട് പോകുമ്പോഴും രണ്ടാം സെമസ്റ്റർ ബിരുദ വിദ്യാർത്ഥികളുടെ പരീക്ഷാനടത്തിപ്പിൽ മൗനമാണ് യൂണിവേഴ്സിറ്റി കൈ കൊള്ളുന്നത്. യാതൊരു തരത്തിലുള്ള ഉത്തരവാദിത്വബോധമില്ലാതെ തങ്ങളുടെ കടമ്പ എങ്ങനെയെങ്കിലും കടത്തിവിട്ടാൽ മതിയെന്നുള്ള നിലപാടിൽ വിദ്യാർത്ഥികളെ കുരുതി കൊടുക്കുകയാണ് ഇവിടെ എം ജി യൂണിവേഴ്സിറ്റി.

ഇത്തരമൊരു സാഹചര്യത്തിലേക്ക് വിദ്യാർത്ഥികളെ തള്ളിവിടാൻ എബിവിപി തയ്യാറല്ലാത്തതുകൊണ്ട് തന്നെ വിദ്യാർത്ഥികളുടെ ശബ്ദമാവാൻ എബിവിപി മുന്നിൽ തന്നെ ഉണ്ടാവും എന്ന് ജില്ലാ സെക്രട്ടറി എസ് അരവിന്ദ് അറിയിച്ചു..