പുരുഷ സ്വയം സഹായസംഘം രൂപീകരിച്ചു
സ്വന്തം ലേഖകൻ
അയർക്കുന്നം:പുന്നത്തുറ കൊച്ചു കൊങ്ങാണ്ടൂർ പ്രദേശം കേന്ദ്രമാക്കി ഉണർവ്വ് പുരുഷസ്വയം സഹായ സംഘം രൂപീകരിച്ചു. പ്രസിഡണ്ട് തോമസ് അഴിയാത്തിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്തംഗം ജോയിസ് കൊറ്റത്തിൽ സംഘം ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ ലാൽസി പെരുന്തോട്ടം ബൈലോ പ്രകാശനം നടത്തി. സണ്ണി മഠത്തിൽ,മണികുട്ടൻ,സിബി വടക്കേൽ,ജോസ് വാതല്ലൂർ ,ഷിബു മരുതൂർ,രാജു തോമസ് തുടങ്ങിയവർ സംസാരിച്ചു. സാമൂഹ്യ, കാർഷിക ,ചെറുകിട വ്യവസായ മേഖലകളിൽ ഊന്നി പദ്ധതികൾ തയ്യാറാക്കി മുന്നേറാനാണ് സംഘത്തിന്റെ ഉദ്ദേശം
Third Eye News Live
0