
എം.ജി. ബിരുദ ഏകജാലകം ; ഒന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു; അലോട്മെന്റ് കൺഫേം ചെയ്യാത്തവരുടെ അലോട്മെന്റ് റദ്ദാക്കും
സ്വന്തം ലേഖകൻ
കോട്ടയം : മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ നടത്തുന്ന ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഒന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു.
അലോട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി അടച്ച് പ്രവേശനം ഓൺലൈനായി ഉറപ്പിക്കേണ്ടതും സ്ഥിരപ്രവേശം നേടുന്നവർ അതത് കോളേജുമായി ബന്ധപ്പെട്ട് സെപ്തംബർ ഒന്നിന് വൈകീട്ട് നാലിനകം കോളേജധികൃതർ നിർദ്ദേശിക്കുന്ന സമയത്ത് നിശ്ചിത കോളേജ് ഫീസ് അടച്ച് പ്രവേശനം സ്ഥിരപ്പെടുത്തേണ്ടതുമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിശ്ചിതഫീസ് അടയ്ക്കാത്തവരുടെയും ഫീസടച്ചശേഷം അലോട്മെന്റ് കൺഫേം ചെയ്യാത്തവരുടേയും അലോട്മെന്റ് റദ്ദാക്കും.
കോളേജുകൾ പ്രവേശനം സ്ഥിരപ്പെടുത്തിയതിൻ്റെ തെളിവായ കൺഫർമേഷൻ സ്ലിപ് എല്ലാവരും ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം.
കൺഫർമേഷൻ സ്ലിപ് കൈവശമില്ലാത്തവരുടെ പ്രവേശനം സംബന്ധിച്ച പരാതികൾ സർവകലാശാല സ്വീകരിക്കില്ല.
സെപ്തംബർ രണ്ട് മുതൽ മൂന്നുവരെ ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും അവസരമുണ്ടായിരിക്കും.
അവരുടെ പരീക്ഷക്കുള്ള അപേക്ഷയും ഫീസും പിഴയില്ലാതെ സെപ്തംബർ ഒന്നുവരെയും 525 രൂപ പിഴയോടെ സെപ്തംബർ മൂന്നുവരെയും 1025 രൂപ പിഴയോടെ സെപ്തംബർ ആറുവരെയും ഓൺലൈനായി സമർപ്പിക്കാം.
ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് ആവശ്യമായ രേഖകൾ സഹിതം സെപ്തംബർ ഒൻപതിന് വൈകീട്ട് അഞ്ചിനകം സർവകലാശാലയിൽ ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനും www.mgu.ac.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.