മഴയെ തുടർന്ന് മാറ്റിവെച്ച എം ജി സർവകലാശാല പരീക്ഷകൾ ജൂൺ 4 മുതൽ നടത്തും

Spread the love

കോട്ടയം: വ്യാപകമായ മഴയെ തുടർന്ന് മഹാത്മാഗാന്ധി സർവകലാശാല മാറ്റിവെച്ച പരീക്ഷകൾ ജൂൺ 4 മുതൽ നടത്തും. മേയ് 30 മുതൽ മാറ്റിവെച്ച പരീക്ഷകളാണ് പുതുക്കിയ തീയതികളിൽ നടത്തുക.

രണ്ടാം സെമസ്റ്റര്‍ ബിഎഡ്(2024 അഡ്മിഷന്‍ റഗുലര്‍, 2022, 2023 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ് പരീക്ഷകള്‍ ജൂണ്‍ നാലിനാണ്.

ഒന്നാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ, ബികോം(2024 അഡ്മിഷന്‍ റഗുലര്‍, 2018മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ്, 2017 അഡ്മിഷന്‍ മെഴ്‌സി ചാന്‍സ്, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ പരീക്ഷകള്‍ ജൂണ്‍ അഞ്ചിന് നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരീക്ഷകൾ നിലവിലുള്ള കേന്ദ്രങ്ങളിൽ തന്നെ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.