
സ്വന്തം ലേഖകൻ
കോട്ടയം: നാടകത്തിലൂടെ മലയാള സിനിമയിലെത്തി നാനൂറിലധികം സിനിമകളിൽ അഭിനയിച്ച് മലയാളത്തിലെ സൂപ്പർസ്റ്റാർ പദവിയിൽ വരെ എത്തിച്ചേർന്ന നടനാണ് എം.ജി .സോമൻ എന്ന സോമശേഖരൻ നായർ .
ഐ .വി .ശശിയുടെ തകർപ്പൻ ചിത്രമായ “ഇതാ ഇവിടെ വരെ “യിലെ വിശ്വനാഥൻ മുതൽ 1997-ലെ സോമന്റെ അവസാന ചിത്രമായ “ലേല “ത്തിലെ “ആനക്കാട്ടിൽ ഈപ്പച്ചൻ ” വരെയുള്ള എത്രയോ പരുക്കൻ കഥാപാത്രങ്ങളാണ് ഈ നടന്റെ അഭിനയ സിദ്ധിയിൽ വെള്ളിത്തിരയിൽ നിറഞ്ഞാടിയത്. . ഗൗരവമുള്ള കഥാപാത്രങ്ങളെയാണ് സോമൻ കൂടുതൽ അവതരിപ്പിച്ചതെങ്കിലും അനഘ സുന്ദരമായ ചില ഗാനങ്ങൾ ഈ നടനിലൂടെ മലയാളസിനിമയ്ക്ക് ലഭിച്ചിട്ടുണ്ട് .അവയിലൂടെ ഒന്നു കണ്ണോടിക്കാം…
“കൽപ്പാന്തകാലത്തോളം കാതരേ നിയെൻ മുൻപിൽ ….. ( എന്റെ ഗ്രാമം :ശ്രീമൂലനഗരം വിജയൻ , വിദ്യാധരൻ മാസ്റ്റർ : യേശുദാസ് ) “ഹാ സംഗീതമധുരനാദം …. ലയം സങ്കല്പ ലഹരി തൻ ഉന്മാദം …. (മാന്യശ്രീ വിശ്വാമിത്രൻ …പി ഭാസ്കരൻ : ശ്യാം, ജയചന്ദ്രൻ ) “ഇന്നെനിക്ക് പൊട്ടുകുത്താൻ …..
( ഗുരുവായൂർ കേശവൻ ,പി ഭാസ്കരൻ , ദേവരാജൻ , മാധുരി ) “അനഘ സങ്കൽപ ഗായികേ മാനസ ….. (അണിയറ ,പി ഭാസ്കരൻ ദേവരാജൻ , യേശുദാസ്) “സത്യനായകാ മുക്തിദായകാ … ( ജീവിതം ഒരു ഗാനം ….ശ്രീകുമാരൻതമ്പി , എം .എസ് . വിശ്വനാഥൻ , യേശുദാസ് , എൻറെ ജന്മം നീയെടുത്തു …. ( ഇതാ ഒരു ധിക്കാരി , പൂവച്ചൽ ഖാദർ ,എ ടി ഉമ്മർ , യേശുദാസ് ജാനകി )
“പൂക്കൈത പൂക്കുന്ന പാടങ്ങളിൽ ….. (ജനുവരി ഒരു ഓർമ്മ ,ഷിബു ചക്രവർത്തി ഔസേപ്പച്ചൻ – യേശുദാസ് ) “ശാഖാനഗരത്തിൽ ശശികാന്തം ചൊരിയും ശാരദ പൗർണ്ണമി … എന്നീ ഗാനങ്ങൾ അവയിൽ ചിലതു മാത്രം .

Whatsapp Group 1 | Whatsapp Group 2 |Telegram Group
1997 ഡിസംബർ 12 – ന് വെറും 56ാം വയസ്സിൽ അന്തരിച്ച സോമന്റെ ഓർമ്മദിനമാണിന്ന്. മരണമില്ലാത്ത കുറെ കഥാപാത്രങ്ങളെ മലയാള സിനിമക്ക് സമ്മാനിച്ച ഈ നടന്റെ ഓർമ്മകൾക്ക് പ്രണാമം.



