തൊഴിലുറപ്പുപദ്ധതി ഇനി മുതൽ പൂജ്യ ബാപ്പു ഗ്രാമീൺ റോസ്‍ഗർ യോജന; 125 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കും; കൂലി ഉയർത്തുമെന്നും റിപ്പോർട്ട്

Spread the love

ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റാനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പൂജ്യ ബാപ്പു ഗ്രാമീൺ റോസ്ഗാർ യോജന എന്ന പേരിലേക്കാണ് പദ്ധതിയെ മാറ്റുന്നത്.

video
play-sharp-fill

100 തൊഴിൽദിനങ്ങളുണ്ടായിരുന്നത് 125 ദിവസമാക്കി വർധിപ്പിക്കുന്നതും പുതിയ ബില്ലിലുണ്ടെന്ന് അധികൃതർ പറഞ്ഞു. 2005-ൽ യുപിഎ സർക്കാരാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത്.

എംജിഎൻആർഇജിഎ എന്നും എൻആർഇജിഎ എന്നും ചുരുക്കപ്പേരിൽ അറിയപ്പെടുന്ന തൊഴിലുറപ്പ് പദ്ധതിയുടെ പേര് നിലവിൽ ഇംഗ്ലീഷിലായിരുന്നു. അത് ഹിന്ദിയിലേക്ക് മാറ്റിക്കൊണ്ടാണ് സർക്കാർ പുതിയ ബിൽ കൊണ്ടുവരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പദ്ധതിക്കുകീഴിൽ തൊഴിൽദിനങ്ങൾ വർധിപ്പിക്കണമെന്ന് തൊഴിലാളി സംഘടനകളും പ്രതിപക്ഷ പാർട്ടികളും നിരന്തരം ആവശ്യപ്പെടുന്നതാണ്. പുതിയ ബിൽ ഈ സമ്മേളനകാലത്തു സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചേക്കും.