സ്വന്തം ലേഖിക
തിരുവനന്തപുരം: എം ജി വിസി സാബു തോമസിന് പുനര്‍നിയമനം നല്‍കണം എന്ന സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
നിയമനത്തിന് മൂന്നാംഗ പാനല്‍ ആവശ്യപ്പെട്ട് രാജ്ഭവൻ സര്‍ക്കാരിന് കത്ത് നല്‍കി. സാബു തോമസ് നാളെ വിരമിക്കാനിരിക്കെയാണ് രാജ്ഭവന്‍റെ നീക്കം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ണൂര്‍ വി സിയുടെ പുനര്‍ നിയമന കേസ് കോടതി പരിഗണനയില്‍ ഉള്ളതിനാലാണ് ഗവര്‍ണര്‍ എംജിയിലെ പുനര്‍നിയമനം എതിര്‍ക്കുന്നത്.
ശനിയാഴ്ച വിരമിക്കുന്ന എം ജി വിസി ഡോ. സാബു തോമസിന് പുനര്‍നിയമനം നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ കത്ത് നല്‍കിയിരുന്നു.
എംജി സര്‍വകലാശാല ചട്ടപ്രകാരം പുനര്‍നിയമനത്തിന് സാധുതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാതെ നിയമനത്തിന് മൂന്നാംഗ പാനല്‍ ആവശ്യപ്പെട്ടിരിക്കുകയാണ് രാജ്ഭവൻ.