എം.ജി. സര്‍വകലാശാലയ്ക്ക് വനിതാ രജിസ്ട്രാര്‍ ; സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് മേധാവി ഡോ. ബിസ്മി ഗോപാലകൃഷ്ണൻ പുതിയ രജിസ്ട്രാറായി ചുമതലയേല്‍ക്കും
സ്വന്തം ലേഖകൻ
കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ പുതിയ രജിസ്ട്രാറായി ഡോ. ബിസ്മി ഗോപാലകൃഷ്ണനെ നിയമിച്ചു. സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോങ് ലേണിങ് ആന്റ് എക്സ്റ്റ്ഷന്‍ എന്നിവയുടെ മേധാവിയും സര്‍വകലാശാലാ റിസര്‍ച്ചു ഡയറക്ടറുമാണ്.
തിരുവനന്തപുരം സ്വദേശിനിയായ ഡോ. ബിസ്മി ഗോപാലകൃഷ്ണന്‍ എം.ജി സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗം, കേരള സര്‍വകലാശാലയില്‍ നിയമ പഠന വകുപ്പ് മേധാവി, ഡീന്‍, എം.ജി സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് ലീഗല്‍ തോട്ടില്‍ ഫാക്കല്‍റ്റി ഡീന്‍, നുവാല്‍സ് അക്കാദമിക് കൗണ്‍സില്‍ അംഗം, കണ്ണൂര്‍ സര്‍വകലാശാലയില്‍ അധ്യാപിക തുടങ്ങിയ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആമേരിക്കയിലെ ഡിപ്പാര്‍ട്ട്‌മെന്റ ഓഫ് സ്‌റ്റേറ്റ് ബ്യൂറോ ഓഫ് എഡ്യുക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ അഫയേഴ്‌സിന്റെ ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഡോ. ബി. പ്രകാശ്കുമാറിന്റെ സേവന കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്നാണു രജിസ്ട്രാര്‍ പദവിയില്‍ ഒഴിവു വന്നത്. സ്‌കൂള്‍ ഓഫ് ബയോ സയന്‍സസിലെ ഡോ. കെ. ജയചന്ദ്രന്‍ താത്കാലിക ചുമതല വഹിച്ചുവരികയായിരുന്നു.