
ഡ്രോണ്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം: ജനുവരി 10 വരെ അപേക്ഷിക്കാം
മഹാത്മാ ഗാന്ധി സര്‍വകലാശാല പുതിയതായി ആരംഭിക്കുന്ന റിമോട്ട്ലി പൈലറ്റഡ് എയര്‍ക്രാഫ്റ്റ് സിസ്റ്റം(ആര്.പി.എ.എസ്)/ഡ്രോണ്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജനുവരി പത്തു വരെ അപേക്ഷ നല്‍കാം.
ഏതെങ്കിലും വിഷയത്തില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 18നും 60നും ഇടയില്‍ പ്രായമുള്ള ഇന്ത്യൻ പൗരൻമാരായിരിക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് കോ-ഓര്‍ഡിനേറ്റര്‍, ഡോ. ആര് സതീഷ് സെൻറര്‍ ഫോര്‍ റിമോട്ട് സെൻസിംഗ് ആൻറ് ജി.ഐ.എസ്, സ്കൂള്‍ ഓഫ് എൻവയോണ്‍മെൻറല്‍ സയൻസസ്, മഹാത്മാഗാന്ധി സര്‍വകലാശാല, പ്രിയദര്‍ശിനി ഹില്‍സ് പി.ഒ, കോട്ടയം-686560 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും https://ses.mgu.ac.in, https://asiasoftlab.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. ഫോണ്‍: 7012147575, 9395346446, 9446767451. ഇ മെയില്‍: [email protected], [email protected].
അസിസ്റ്റൻറ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍; അപേക്ഷ ക്ഷണിച്ചു
മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സെൻറര്‍ ഫോര്‍ ഡിസ്റ്റൻസ് ആൻറ് ഓണ്‍ലൈൻ എജ്യുക്കേഷനില്‍ ഓണ്‍ലൈൻ എം.ബി.എ പ്രോഗ്രാമിന് അസിസ്റ്റൻറ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍(എം.ബി.എ-ഓണ്‍ലൈൻ) തസ്തികയില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പട്ടിക ജാതി വിഭാഗത്തിനു സംവരണ ചെയ്ത ഒരൊഴിവിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രവര്‍ത്തന മികവിൻറെ അടിസ്ഥാനത്തില്‍ മൂന്നു വര്‍ഷം വരെ ദീര്‍ഘിപ്പിച്ചു നല്കാൻ സാധ്യതയുണ്ട്.
കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ എം.ബി.എ, യു.ജി.സി, നെറ്റ് വിജയം അല്ലെങ്കില്‍ പി.എച്ച്.ഡി ആണ് അടിസ്ഥാന യോഗ്യത. ഓണ്‍ലൈൻ ടീച്ചിംഗ്, കണ്ടെൻറ് ക്രിയേഷൻ, ലേണിംഗ് മാനേജ്മെൻറ് സിസ്റ്റം, ഐ.സി.ടി എനേബിള്‍ഡ് ടീച്ചിംഗ് ആൻറ് ലേണിംഗ് എന്നിവയില്‍ പ്രവൃത്തിപരിചയം അഭികാമ്യം.
പ്രതിമാസ വേതനം സഞ്ചിത നിരക്കില്‍ 47000 രൂപ. പ്രായം 2024 ജനുവരി ഒന്നിന് 45 വയസ്സ് കവിയരുത്.
വിജ്ഞാപനത്തോടൊപ്പമുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് പ്രായം, വിദ്യഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, അധിക യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം [email protected] എന്ന വിലാസത്തില്‍ ജനുവരി 14 വരെ അയക്കാം. കൂടുതല്‍ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍.
പ്രാക്ടിക്കല്‍
അഞ്ചാം സെമസ്റ്റര്‍ സി.ബി.സി.എസ് ബി.എ കഥകളി സംഗീതം-കോര്‍ ആൻറ് ഓപ്പണ്‍ കോഴ്സ്(പുതിയ സ്കീം – 2022 അഡ്മിഷൻ റഗുലര്‍, 2017-2020 അഡ്മിഷനുകള്‍ റീഅപ്പിയറൻസ് – ഒക്ടോബര്‍ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 10,11 തീയതികളില്‍ തൃപ്പൂണിത്തുറ ആര്.എല്‍.വി കോള്‍ ഓഫ് മ്യൂസിക് ആൻറ് ഫൈൻ ആര്‍ട്സില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ എം.എസ്.സി ഇലക്ട്രോണിക്സ്(സി.എസ്.എസ് – 2022 അഡ്മിഷൻ റഗുലര്‍, 2019,2020,2021 അഡ്മിഷനുകള്‍ സപ്ലിമെൻററി – നവംബര്‍ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 10ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും.
മൂന്നാം സെമസ്റ്റര്‍ ബി.എസ്.സി ഇലക്ട്രോണിക്സ്, കമ്ബ്യൂട്ടര്‍ മെയിൻറനൻസ് ആൻറ് ഇലക്ട്രോണിക്സ്(സി.ബി.സി.എസ്, പുതിയ സ്കീം – 2022 അഡ്മിഷൻ റഗുലര്‍, 2021 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2017,2018,2019,2020,2021 വരെ അഡ്മിഷനുകള്‍ റീഅപ്പിയറൻസ് – ഒക്ടോബര്‍ 2023) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഈ മാസം 18,19 തീയതികളില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷാ ഫലം
കഴിഞ്ഞ മെയ് മാസത്തില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.പി.ഇ.എസ്(2021 അഡ്മിഷൻ റഗുലര്‍, 2016,2017,2018,2019,2020 അഡ്മിഷനുകള്‍ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ജനുവരി 17 വരെ പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കാം.
ജൂലൈയില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ആക്ചൂരിയല്‍ സയൻസ്(2022 അഡ്മിഷൻ റഗുലര്‍, 2021 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകള്‍ നിശ്ചിത ഫീസ് അടച്ച് ജനുവരി 20 വരെ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.