video
play-sharp-fill
പരീക്ഷയിൽ തോറ്റാലും പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കെടുത്തില്ലെങ്കിലും ഗ്രേസ് മാർക്കുകൾ നൽകും ; മഹാത്മാ ഗാന്ധി സർവകലാശാലയിലെ കൂടുതൽ മാർക്ക് തട്ടിപ്പുകൾ പുറത്ത്

പരീക്ഷയിൽ തോറ്റാലും പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കെടുത്തില്ലെങ്കിലും ഗ്രേസ് മാർക്കുകൾ നൽകും ; മഹാത്മാ ഗാന്ധി സർവകലാശാലയിലെ കൂടുതൽ മാർക്ക് തട്ടിപ്പുകൾ പുറത്ത്

 

സ്വന്തം ലേഖകൻ

കോട്ടയം: മാർക്ക് ദാനം മാത്രമല്ല, ഗ്രേസ് മാർക്കിലും തട്ടിപ്പ്. പരീക്ഷയിൽ തോറ്റാൽ പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കെടുത്തില്ലെങ്കിലും ഗ്രേസ് മാർക്കുകൾ നൽകും.മഹാത്മാഗാന്ധി മഹാത്മാ ഗാന്ധി സർവകലാശാലയിലെ കൂടുതൽ മാർക്ക് തട്ടിപ്പുകൾ പുറത്ത് വരുന്നു .അർഹതയില്ലാത്ത നിരവധി പേരാണ് അനധികൃത ഗ്രേസ് മാർക്ക് നേടിയിരിക്കുന്നത്. ബിരുദ കോഴ്‌സുകൾക്ക് പെർഫോമൻസ് ഇയർ നിബന്ധന ഒഴിവാക്കിയതോടെ നിരവധി വിദ്യാർത്ഥികൾ അനധികൃതമായി ഗ്രേസ് മാർക്ക് നേടി. യൂണിയൻ നേതാവിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ ബിരുദാനന്തര കോഴ്‌സിനും ഗ്രേസ് മാർക്കിൽ ഇളവ് നൽകാനൊരുങ്ങുകയാണ് സർവ്വകലാശാല. എൻഎസ്എസ്, സ്‌പോർട്‌സ്, എൻസിസി, മറ്റ് സാംസ്‌കാരിക പരിപാടികൾ എന്നിവയ്ക്കാണ് സർവ്വകലാശാല ഗ്രേസ് മാർക്ക് നൽകുന്നത്. ഓരോ വർഷവും ഏതൊക്കെ ഇനത്തിൽ പങ്കെടുത്തു എന്നതിനനുസരിച്ച് ആ വർഷം തന്നെ ഗ്രേസ് മാർക്ക് നൽകും.

ഒരു വിദ്യാർത്ഥി 2018 ൽ സ്‌പോർട്‌സിൽ വിജയം കരസ്ഥമാക്കിയെങ്കിൽ ആ വർഷം മാത്രമേ ഗ്രേസ് മാർക്ക് നൽകാവൂ.തുടർന്നുള്ള വർഷങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കെടുത്ത് വിജയം നേടിയാലേ വീണ്ടും ഗ്രേസ് മാർക്ക് ലഭിക്കു.ഇതാണ് പെർഫോമൻസ് ഇയർ ഗ്രേസ് മാർക്ക്. കുട്ടികൾക്ക് നഷ്ടപ്പെടുന്ന അധ്യയന ദിവസങ്ങൾക്ക് പകരമായാണ് അതേ വർഷം തന്നെ ഗ്രേസ് മാർക്ക് നൽകുന്നത്.എന്നാൽ ഈ സംവിധാനം സർവ്വകലാശാല എടുത്ത് മാറ്റി. പെർഫോമൻസ് ഇയർ നിബന്ധന ഒഴിവാക്കി.പകരം വിദ്യാർത്ഥി വരുന്ന സെമസ്റ്ററുകളിൽ തോൽക്കുന്നോ ആ വിഷയത്തിന് ആ വർഷം പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കെടുത്തില്ലെങ്കിലും ഗ്രേസ് മാർക്ക് നൽകാം എന്ന തീരുമാനമെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതായത് പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കെടുത്തില്ലെങ്കിലും വിദ്യാർത്ഥി തോറ്റാൽ ഗ്രേസ്മാർക്കി നൽകി ജയിപ്പിക്കാം. പഠിക്കുന്ന കോഴ്‌സിൽ മുൻപ് എപ്പോഴെങ്കിലും പാഠ്യേതര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാൽ മാത്രം മതി. 2015 ൽ അഡ്മിഷൻ നേടിയവർക്ക് മാത്രമാണ് ഇത് ബാധകമാക്കിയിരുന്നത്. എന്നാൽ സിൻഡിക്കേറ്റംഗം ഡോ ആർ പ്രഗാഷിന്റെ ശുപാർശയിൽ 2016-19 ലെ വിദ്യാർത്ഥികൾക്കും ഈ ആനുകൂല്യമുണ്ടെന്ന് ഇക്കഴിഞ്ഞ ജൂണിൽ വീണ്ടും ഉത്തരവിറക്കി. എറണാകുളം ജില്ലയിൽ നിന്നുള്ള സിൻഡിക്കേറ്റംഗം പഠിപ്പിക്കുന്ന വിദ്യാർത്ഥിക്ക് വേണ്ടിയാണ് പെർഫോമൻസ് ഇയർ നിബന്ധന ഒഴിവാക്കിയതെന്ന ആരോപണവും ശക്തമാണ്.