തൂപ്പുകാരി എം ജി യൂണിവേഴ്സിറ്റി അടക്കിഭരിക്കുന്ന നിലയിലേക്കെത്തിയതിനു പിന്നിൽ മുൻ മന്ത്രിയോ? മന്ത്രിയുടെ പി എ ആയിരുന്നയാൾ  എൽസിയുടെ വലംകൈ; ”പേടിക്കേണ്ട, ഞാന്‍ അല്ലേ പറയുന്നേ, കുഴപ്പമില്ല”; എൽസിയുടെ ഈ കൂസലില്ലായ്മ നേതാവ് സംരക്ഷിക്കുമെന്ന ഉറപ്പിലോ? ; എൽസിയുടെ ഭർത്താവ് മെഡിക്കൽ കോളേജ് ഭാ​ഗത്തെ കൊള്ളപലിശക്കാരൻ; കൈക്കൂലിപണം ഇറക്കിയത് ബ്ലേഡ് ബിസിനസിൽ

തൂപ്പുകാരി എം ജി യൂണിവേഴ്സിറ്റി അടക്കിഭരിക്കുന്ന നിലയിലേക്കെത്തിയതിനു പിന്നിൽ മുൻ മന്ത്രിയോ? മന്ത്രിയുടെ പി എ ആയിരുന്നയാൾ എൽസിയുടെ വലംകൈ; ”പേടിക്കേണ്ട, ഞാന്‍ അല്ലേ പറയുന്നേ, കുഴപ്പമില്ല”; എൽസിയുടെ ഈ കൂസലില്ലായ്മ നേതാവ് സംരക്ഷിക്കുമെന്ന ഉറപ്പിലോ? ; എൽസിയുടെ ഭർത്താവ് മെഡിക്കൽ കോളേജ് ഭാ​ഗത്തെ കൊള്ളപലിശക്കാരൻ; കൈക്കൂലിപണം ഇറക്കിയത് ബ്ലേഡ് ബിസിനസിൽ

സ്വന്തം ലേഖകൻ
കോട്ടയം: തൂപ്പുകാരി എം ജി യൂണിവേഴ്സിറ്റി അടക്കിഭരിക്കുന്ന നിലയിലേക്കെത്തിയതിനു പിന്നിൽ മുൻ മന്ത്രിയെന്ന് സൂചന. മന്ത്രിയുടെ പി എ ആയിരുന്നയാൾ എൽസിയുടെ വലംകൈയ്യാണ്. ഒന്നേകാല്‍ ലക്ഷം രൂപ എല്‍സി ബാങ്കിലേക്ക് കൈക്കൂലിയായി വാങ്ങണമെങ്കില്‍ രക്ഷിക്കാന്‍ ശക്തരായ ആളുകൾ പിന്നിലുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല.

ലക്ഷങ്ങൾ കൈക്കൂലി നല്കിയാൽ ‌പരീക്ഷ തോറ്റ ഒരു വിദ്യാര്‍ത്ഥി എംബിഎക്കാരനാകും. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോ​ഗിച്ച്‌ അവര്‍ കേരളത്തിന് അകത്തോ പുറത്തോ നല്ല ശമ്പളം വാങ്ങുന്ന ജോലി നേടും. എല്‍സിക്ക് ഒന്നര ലക്ഷം രൂപ നല്‍കിയാല്‍ ഏത് മന്ദബുദ്ധിക്കും എംബിഎക്കാരാകാം. അത്തരത്തില്‍ എത്ര എല്‍സിമാര്‍ എംജി സര്‍വകലാശാലയിലുണ്ടാകും?

അത്തരത്തില്‍ എത്ര വിദ്യാര്‍ത്ഥികള്‍ പണത്തിന്റെ തിളപ്പില്‍ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റും നേടി ഉന്നത പദവികള്‍ അലങ്കരിക്കുന്നുണ്ട്. സര്‍വകലാശാലയിലെ ലാസ്റ്റ് ​ഗ്രേഡ് ജീവനക്കാരന്‍ മുതല്‍ വൈസ് ചാന്‍സിലര്‍ വരെയുള്ളവരുടെ സാമ്പത്തിക ശ്രോതസ്സുകള്‍ സംബന്ധിച്ച്‌ അന്വേഷണം നടത്തണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് അം​ഗീകാരം വാങ്ങി നല്കുന്ന ഏജന്റോ അതുമല്ലെങ്കില്‍ നേരത്തേ ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും തരപ്പെടുത്തിയ മറ്റൊരു വിദ്യാര്‍ത്ഥിയോ ആണ് ഈ ഇടപാടിലെ മുഖ്യകണ്ണി. വിശദമായ അന്വേഷണം നടത്തിയാൽ അതുവഴി പുറത്തു വരിക വലിയൊരു അഴിമതിയുടെ കഥ തന്നെയാകും.

എൽസിയുടെ ഭർത്താവ് മെഡിക്കൽ കോളേജ് ഭാ​ഗത്തെ കൊള്ളപലിശക്കാരനാണന്ന് തേർഡ് ഐ ന്യൂസ് അന്വേഷണത്തിൽ വ്യക്തമായി. ആർപ്പുക്കരയിലെ ഓട്ടോ ഡ്രൈവർ ആണ് ഇയാൾ. എന്നാൽ ഓട്ടോ ഓടിക്കലിന്റെ മറവിൽ തഴച്ചുവളരുന്ന വൻ ബ്ലേഡ് ഇടപാടുകളാണ് ഇയാൾക്ക്. എല്ലാം എം. ജി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളെ പറ്റിച്ച കൈക്കൂലിപണം തന്നെ.