ഡ്രൈവർ ഉറങ്ങിപ്പോയി ഉണ്ടാകുന്ന അപകടങ്ങൾ കുറക്കാൻ എഐ സിസ്റ്റം വികസിപ്പിച്ച് മഹാത്മാഗാന്ധി സർവ്വകലാശാല!

Spread the love

കോട്ടയം: റോഡുകളിൽ നടക്കുന്ന മിക്ക അപകടങ്ങൾക്കും കാരണക്കാരൻ ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നതാണ്. ദീർഘദൂര യാത്രകളിലാണ് ഇത്തരം അപകടങ്ങൾ കൂടുതൽ സംഭവിക്കാൻ സാധ്യതയുള്ളത്. ഇത്തരത്തിൽ വരുന്ന ഉറക്കം മുൻകൂട്ടി തിരിച്ചറിയാൻ സാധിച്ചാൽ അപകടങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും.

video
play-sharp-fill

ഇതിനായി ഒരു പുതിയ എഐ സിസ്റ്റം വികസിപ്പിച്ചിരിക്കുകയാണ് എം ജി സർവകലാശാല. മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്‌കൂൾ ഓഫ് കംപ്യൂട്ടർ സയൻസസിലെ പ്രൊഫസർ ഡോ. കെ.പി. പുഷ്പലത, ഗവേഷണ വിദ്യാർഥിനി ഡോ. വിനീത വിജയൻ എന്നിവർക്കാണ് ഇന്ത്യാ സർക്കാരിന്റെ പേറ്റന്റ് ലഭിച്ചത്. ‘എ ഡ്രൗസിനസ് ഡിറ്റക്ഷൻ സിസ്റ്റം’ എന്നാണ് ഇവർ കണ്ടു പിടിച്ച എഐ സിസ്റ്റത്തിന്റെ പേര്. സിസ്റ്റത്തിന്റെ വരവോടെ റോഡ് സുരക്ഷയിലെ ഏറ്റവും നിർണായക വെല്ലുവിളികളിൽ ഒന്നിനാണ് പരിഹാരമുണ്ടാകുന്നത്.

മുഖഭാവങ്ങളിലെയും കണ്ണുകളുടെ ചലനങ്ങളിലെയും സൂക്ഷ്മ മാറ്റങ്ങൾ ഉൾപ്പെടെയുള്ള ദൃശ്യ സവിശേഷതകൾ വിശകലനം ചെയ്ത് ഡ്രൈവർമാരിലെ ഉറക്കക്ഷീണത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്താൻ ഈ സംവിധാനം സഹായിക്കും. മില്ലിസെക്കൻഡുകൾക്കുള്ളിൽ മുന്നറിയിപ്പും നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group