play-sharp-fill
യൂട്യൂബിലൂടെ എം.ജി ശ്രീകുമാറിനെതിരെ അപവാദ പ്രചാരണം : മൂന്ന് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു

യൂട്യൂബിലൂടെ എം.ജി ശ്രീകുമാറിനെതിരെ അപവാദ പ്രചാരണം : മൂന്ന് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

തൃശൂർ: എം.ജി ശ്രികൂമാറിനെതിരെ യുട്യൂബ് ചാനലിലൂടെ അപവാദം പ്രചരിപ്പിച്ചുവെന്ന പരാതിയിൽ മൂന്ന് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ ചേർപ്പ് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.

ഒരു സ്വകാര്യ ചാനലിൽ നടന്ന മ്യൂസിക് റിയാലിറ്റിഷോയുടെ ഗ്രാൻഡ് ഫിനാലെയുമായി ബന്ധപ്പെട്ട് യൂട്യൂബിലൂടെ അപവാദപ്രചരണമുണ്ടായതെന്നാണ് എം ജി ശ്രീകുമാർ നൽകിയ പരാതിയിൽ പറയുന്നത്. മ്യൂസിക് റിയാലിറ്റി ഷോയുടെ ഫിനാലെയിൽ നാലാം സ്ഥാനം ലഭിക്കേണ്ട മത്സരാർത്ഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നൽകിയെന്ന ആരോപണമാണ് യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാറളം പഞ്ചായത്തിലെ ചില വിദ്യാർഥികൾ യൂട്യൂബ് ചാനൽ മുഖേന പ്രചരിപ്പിച്ചത്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് വിദ്യാർത്ഥികൾ ചെയ്തതെന്ന് എം.ജി. ശ്രീകുമാർ ഡി ജി പി ക്ക് നൽകിയ പരാതിയിലുണ്ട്.

മത്സരാർത്ഥിയായ കുട്ടിയുടെ കോഴിക്കോടുള്ള വീട്ടിലേക്ക് വിദ്യാർത്ഥികൾ പോയെങ്കിലും സമ്മാനം ലഭിക്കാത്തതിൽ പരാതി ഇല്ലെന്ന് രക്ഷിതാക്കൾ അറിയിച്ചു. ഇതിനെത്തുടർന്ന് വിദ്യാർത്ഥികൾ വീഡിയോ ഡിലീറ്റ് ചെയ്ത് മാപ്പ് പറയുകയും മറ്റൊരു വീഡിയോ വിദ്യാർത്ഥികൾ ഇട്ടിരുന്നു.

എന്നാൽ എം.ജി ശ്രീകുമാറിനെതിരെയുള്ള ആദ്യത്തെ വീഡിയോ അഞ്ച് ലക്ഷത്തോളം പേരാണ് കണ്ടത്. ഇതിനെത്തുടർന്നാണ് പരാതി നൽകിയത്.