video
play-sharp-fill

തീരദേശ പരിപാലന നിയമ ലംഘനം ; ഗായകൻ എം.ജി ശ്രീകുമാറിനെതിരായ കേസ് വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു

തീരദേശ പരിപാലന നിയമ ലംഘനം ; ഗായകൻ എം.ജി ശ്രീകുമാറിനെതിരായ കേസ് വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു

Spread the love

 

സ്വന്തം ലേഖകൻ

മൂവാറ്റുപുഴ : ഗായകൻ എം.ജി ശ്രീകുമാർ തീരദേശ പരിപാലന നിയമം ലംഘിച്ച കേസ് വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു. ബോൾഗാട്ടി പാലസിന്റെ ബോട്ടുജെട്ടിക്ക് സമീപം കെട്ടിടം നിർമിച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നത് മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി ഡോ. ബി കലാം പാഷയാണ് വിശദമായ വാദം കേൾക്കുന്നതിന് ആക്ഷേപം ഫയലിൽ സ്വീകരിച്ചുകൊണ്ട് ജനുവരി 24ലേക്ക് മാറ്റിയത്.

കെട്ടിടം അഴിമതി നിരോധന വകുപ്പിന്റെ പരിധിയിൽ വരില്ലന്നും ഓംബുഡ്‌സ്മാൻ അന്വേഷിച്ചാൽ മതിയെന്നുമുള്ള വിജിലൻസ് റിപ്പോർട്ടിനെതിരെ കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ആക്ഷേപം ഫയൽ ചെയ്തത്. അഴിമതി നിരോധന വകുപ്പിന്റെ പരിധിയിൽ കേസ് വരില്ലെന്നുള്ള വിജിലൻസ് അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കെ ഡി ബാബുവിന്റെ നിയമോപദേശം തള്ളിക്കളയണമെന്നും അദ്ദേഹത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ആക്ഷേപം ഫയൽ ചെയ്തിരിക്കുന്നത്. കായലോരത്ത് 1376 സ്‌ക്വയർഫീറ്റ് കെട്ടിടമാണ് ഗായകൻ എം ജി ശ്രീകുമാർ നിർമിച്ചത്. 2017 ഡിസംബറിലാണ് ഹർജി ഫയൽ ചെയ്തത്‌

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :