എംജി സർവകലാശാലയിലെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു; ജൂൺ 19ന് ഉള്ളിൽ ഫീസടച്ച് പ്രവേശനം ഉറപ്പാക്കണം

Spread the love

കോട്ടയം ∙ എംജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിലെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. ജൂൺ 19ന് വൈകിട്ടു നാലിനകം ഫീസടച്ച് പ്രവേശനം ഉറപ്പാക്കാത്തവരുടെ അലോട്മെന്റ് റദ്ദാകും.

video
play-sharp-fill

സ്ഥിരപ്രവേശനം നേടുന്നവർ കോളജിലെത്തി ട്യൂഷൻ ഫീസ് അടയ്ക്കണം. ഒന്നാം ഓപ്ഷൻ തന്നെ ലഭിച്ചവർ സ്ഥിരപ്രവേശനം എടുക്കണം. താൽക്കാലിക പ്രവേശനത്തിനു കോളജിൽ എത്തേണ്ടതില്ല. ഫീസ് ഓൺലൈനിൽ അടച്ച് താൽക്കാലിക പ്രവേശനം തിരഞ്ഞെടുത്താൽ മതി.

പ്രവേശനം ഉറപ്പാക്കിയതിന്റെ കൺഫർമേഷൻ സ്ലിപ് ഡൗൺലോഡ് ചെയ്തു സൂക്ഷിക്കണം. കമ്യൂണിറ്റി മെറിറ്റ് ക്വോട്ടയിലെ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. കോളജുമായി ബന്ധപ്പെട്ട് നിശ്ചിത തീയതിക്കു മുൻപു പ്രവേശനം ഉറപ്പാക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group