video
play-sharp-fill
വിവാദങ്ങൾക്ക് നടുവിൽ ഗവർണർ ഇന്ന് എം.ജി സർവകലാശാലയിൽ ; കനത്ത സുരക്ഷയിൽ സർവകലാശാല ക്യാമ്പസ്

വിവാദങ്ങൾക്ക് നടുവിൽ ഗവർണർ ഇന്ന് എം.ജി സർവകലാശാലയിൽ ; കനത്ത സുരക്ഷയിൽ സർവകലാശാല ക്യാമ്പസ്

 

സ്വന്തം ലേഖകൻ

കോട്ടയം: വിവാദങ്ങൾക്ക് നടുവിൽ ഗവണർ ഇന്ന് എം. ജി സർവകലാശാലയിൽ. മാർക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സർവകലാശാലയിൽ എത്തുന്നത്. വി.സി, സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവരോട് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. നിയമങ്ങൾ ലംഘിച്ച് മാർക്ക് ദാനം ചെയ്തതും അത് റദ്ദാക്കാനുള്ള നടപടികളും വിവാദമായ വിഷയത്തിൽ ഗവർണർ വിശദീകരണം തേടും.

പരീക്ഷയെഴുതി ജയിച്ച രണ്ട് വിദ്യാർത്ഥികളെ മാർക്ക് ദാന പട്ടികയിൽപ്പെടുത്തിയ നടപടി കോടതിയിലേക്ക് നീങ്ങുകയാണ്. സിൻഡിക്കേറ്റ് അംഗം ആർ പ്രഗാഷ് എം.കോം പരീക്ഷയുടെ ഉത്തരക്കടലാസ് രഹസ്യ നമ്പർ ഉൾപ്പെടെ കൈപ്പറ്റിയ സംഭവത്തിലും അന്വേഷണം നടക്കുകയാണ്. തുടർച്ചയായി ക്രമക്കേടുകൾ പുറത്തു വരുന്നത് സർവകലാശാലയുടെ വിശ്വാസ്യതയെ ദുർബലപ്പെടുത്തിയ സാഹചര്യത്തിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സന്ദർശനം. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് സർവ്വകലാശാലയിൽ ഒരുക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group