video
play-sharp-fill
മേയർ ആര്യ രാജേന്ദ്രനെതിരെ നൽകുന്ന കേസിനായി ഏതറ്റംവരെയും നിയമപോരാട്ടം നടത്തുമെന്ന് ഡ്രൈവർ എൽ.എച്ച്.യദു.

മേയർ ആര്യ രാജേന്ദ്രനെതിരെ നൽകുന്ന കേസിനായി ഏതറ്റംവരെയും നിയമപോരാട്ടം നടത്തുമെന്ന് ഡ്രൈവർ എൽ.എച്ച്.യദു.

 

തിരുവനന്തപുരം: മേയറാണെന്നുള്ള ഇഗോയാണ് ആര്യ രാജേന്ദ്രൻ കാണിച്ചത്. മേയർ പറഞ്ഞതെല്ലാം തെറ്റാണെന്നും തെളിഞ്ഞു കഴിഞ്ഞതായും കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കെതിരെ 2017ൽ കേസുണ്ടെങ്കിൽ കോടതി രേഖകൾ നോക്കി അക്കാര്യം മനസിലാക്കാമെന്ന് യദു പറഞ്ഞു. കേസ് ഉണ്ടെങ്കിൽ സർക്കാർ സ്ഥാപനത്തിൽ ജോലിക്ക് എടുക്കില്ല. അന്നത്തെ കേസിൽ കോടതി വെറുതേ വിട്ടിരുന്നു. ഒരു വനിതയുടെ പരാതിയിലാണ് കേസെടുത്തത്.

അവരുടെ ഭാഗത്തുണ്ടായ തെറ്റിദ്ധാരണയാണെന്ന് വിചാരണഘട്ടത്തിൽ കോടതിയിൽ പരാതിക്കാരി സമ്മതിച്ചിരുന്നു. ആ കേസാണ് ഇപ്പോള്‍ പാർട്ടിക്കാർ കുത്തിപൊക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗതാഗതവകുപ്പിൽനിന്ന് നിർദേശങ്ങൾ ലഭിച്ചിട്ടില്ല. അന്വേഷണം നടക്കുന്നതിനാൽ അതു കഴിഞ്ഞിട്ട് ഡ്യൂട്ടിക്ക് കയറിയാൽ മതിയെന്നു ഡിപ്പോയിൽനിന്ന് പറഞ്ഞു. മേയർക്കെതിരെ ഗതാഗത മന്ത്രിക്കും സിഎംഡിക്കും ഇന്ന് പരാതി നൽകും.

പാർട്ടിയെന്ന നിലയിലല്ല, ഡ്രൈവറെന്ന നിലയിൽ എല്ലാവരും പിന്തുണയ്ക്കുന്നുണ്ട്. കോഴിക്കോടുനിന്നുപോലും ആളുകൾ വിളിക്കുന്നുണ്ടെന്നും യദു പറഞ്ഞു.