video
play-sharp-fill

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഗുണം ചെയ്യും; പനിക്കൂര്‍ക്ക ഇങ്ങനെ ഉപയോഗിക്കൂ; ഫലം ഞെട്ടിക്കുന്നത്

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഗുണം ചെയ്യും; പനിക്കൂര്‍ക്ക ഇങ്ങനെ ഉപയോഗിക്കൂ; ഫലം ഞെട്ടിക്കുന്നത്

Spread the love

കോട്ടയം: അധികം ഉയരമില്ലാതെ പടർന്ന് വളരുന്ന ഒരു ഔഷധസസ്യം നിങ്ങളുടെ പറമ്പിലും കാണും. പനിക്കൂർക്ക അഥവാ ഞവര എന്നാണ് ഇത് അറിയപ്പെടുന്നത്.

നമ്മുടെ തൊടികളിലും മറ്റും ധാരാളമായി ഇത് കണ്ടുവരുന്നു. പനി മാറുവാൻ ഇത് അത്യുത്തമമാണ്. അതുകൊണ്ട് കൂടി ആയിരിക്കാം ഇതിന് പനിക്കൂർക്ക എന്ന പേര് വന്നത്.

മുതിർന്ന ആളുകള്‍ പലരും നേരിടുന്ന ഒരു പ്രശ്നമാണ് സന്ധിവാതം . പനിക്കൂർക്ക ഇലയുടെ നീര് സ്ഥിരമായി സേവിക്കുന്നത് അസ്ഥികള്‍ക്ക് ബലവും ആരോഗ്യവും നല്‍കുന്നത് മൂലം സന്ധിവാതത്തിന് ഒരു പരിധി വരെ ആശ്വാസം നല്‍കുന്നതായിരിക്കും .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പല തരത്തിലുള്ള ദഹന പ്രശ്നങ്ങള്‍ക്കും , ശർദ്ധി , വയറിളക്കം എന്നിവക്കും പനിക്കൂർക്ക ഇലയുടെ നീര് സേവിക്കുന്നത് ഗുണം ചെയ്യും . പനികൂർക്കയുടെ ഇല പിഴിഞ്ഞ് നീരെടുത്തു കല്‍ക്കണ്ടത്തിനൊപ്പം സേവിക്കുന്നത് ചുമക്ക് നല്ലതാണ് .

പനികൂർക്കയുടെ ഇലയും തണ്ടും തീയില്‍ വാട്ടിയതിന് ശേഷം നീരെടുത്ത് നെറുകയില്‍ പുരട്ടുന്നത് ജലദോഷം , നീർക്കെട്ട് എന്നിവ ശമിക്കാൻ ഉത്തമമാണ് . പനികൂർക്കയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ കുട്ടികളെ കുളിപ്പിക്കുന്നത് അവർക്ക് പനി വരുന്നത് തടയാൻ സഹായിക്കും.

പനികൂർക്കയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും, പനികൂർക്കയുടെ ഇല പിഴിഞ്ഞെടുത്ത നീര് സേവിക്കുന്നതും ആരോഗ്യത്തിനും, രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും , പല തരത്തിലുള്ള രോഗങ്ങള്‍ ശമിക്കുവാൻ വേണ്ടിയുള്ള ഒരുത്തമ പ്രതിവിധിയാണ് .

കുട്ടികളില്‍ ഉണ്ടാകുന്ന പനി , ജലദോഷം , കഫക്കെട്ട് തുടങ്ങിയ രോഗങ്ങള്‍ മാറ്റുവാനും പനിക്കൂർക്ക നല്ലൊരു ഔഷധമാണ് . കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന പനിക്കൂർക്ക ആയുർവേദത്തില്‍ സ്ഥിരമായി ഉപയോഗിച്ച്‌ പോരുന്ന ഔഷധ സസ്യം കൂടിയാണ് .

നവജാതശിശുക്കളില്‍ നീരിളക്കം തടയുന്നതിന് പനിക്കൂർക്കയില വാട്ടി നെറുകയില്‍വെക്കുന്നത് ഫലപ്രദമാണ്. മാത്രമല്ല, നീറിപ്പുകയുന്ന ലേപനങ്ങളൊന്നും പുരട്ടിക്കൊടുക്കാനാവാത്ത പ്രായത്തില്‍, കുഞ്ഞ് കിടക്കുന്നതിനടുത്ത് രണ്ട്-മൂന്ന് ഇലകള്‍ ചതച്ചുവെച്ചുകൊടുത്താല്‍ മൂക്കിലെ കഫംനീങ്ങി നന്നായി ശ്വാസമെടുക്കുന്നതിന് സഹായകമാണ്. ഇലകള്‍ വാട്ടിയശേഷം പിഴിഞ്ഞെടുത്ത നീരില്‍ ചെറുതേൻ ചേർത്ത് സേവിക്കുന്നത് കുട്ടികളിലും മുതിർന്നവരിലും കഫശല്യവും ചുമയും അകറ്റുന്നു. പനിക്കൂർക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും ആവിപിടിക്കുന്നതും ജലദോഷം, തൊണ്ടവേദന, കഫക്കെട്ട്, പനി എന്നിവയെ അകറ്റുന്നു.