
ഡിസംബർ 16 മുതല്‍ ഇൻസ്റ്റാഗ്രാം, ഫേസ് ബുക്ക് തുടങ്ങിയ ആപ്പുകളിലെ പരസ്യവും കണ്ടൻ്റും വ്യക്തിഗതമാക്കുന്നതിന് ജനറേറ്റീവ് എഐ ടൂളുകളുമായുള്ള ആളുകളുടെ ഇടപെടലുകള്‍ ഉപയോഗിക്കുമെന്ന് വ്യക്തമാക്കി മെറ്റ.
ഉപഭോക്താക്കള്‍ക്ക് ഒക്ടോബർ 7 മുതല്‍ പുതിയ മാറ്റത്തെ കുറിച്ച് അറിയിക്കുമെന്നും ഈ മാറ്റം എല്ലാ ഉപഭോക്താക്കൾക്കും ബാധകമാണെന്നും മെറ്റ വ്യക്തമാക്കി.
എഐയുമായുള്ള ആളുകളുടെ ഇടപെടല്‍ അവരുടെ ഫീഡും പരസ്യങ്ങളും വ്യക്തികതമാക്കാൻ പോകുകയാണെന്ന് മെറ്റയുടെ പ്രൈവസി പോളിസി മാനേജർ ക്രിസ്റ്റി ഹാരി പറഞ്ഞു. ഇതിനു വേണ്ടിയുള്ള അണിയറ പ്രവർത്തനത്തിലാണ് മെറ്റ എന്നും ഹാരി കൂട്ടിചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group