
കോതമംഗലം: സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്‌ക്കെത്തിയ കൊച്ചി മെട്രോ ജീവനക്കാരൻ ഒഴുക്കില്‍പ്പെട്ട് മരിച്ചു.
കണ്ണൂര്‍ ഏഴിമല കരിമ്പാനില്‍ ജോണിന്റെ മകന്‍ ടോണി ജോണാണ് (37) മരിച്ചത്.
കോതമംഗലത്തിന് സമീപം വേട്ടാംപാറ ഭാഗത്ത് പെരിയാറില്‍ കുളിക്കാൻ ഇറങ്ങിയതെയിരുന്നു. ഇന്ന് വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം.
കൊച്ചി മെട്രോ ഓപ്പറേഷന്‍ വിഭാഗം ജീവനക്കാരനാണ് ടോണി. കൊച്ചി മെട്രോയിലെ ജീവനക്കാരായ അഞ്ചംഗ സംഘമാണ് വിനോദയാത്രക്കെത്തിയിരുന്നു. സുഹൃത്തുക്കളുമൊത്ത് കുളിക്കാനിറങ്ങിയ ടോണി നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഗ്നി രക്ഷാസേന സ്‌കൂബ ടീം രണ്ട് മണിക്കൂറോളം പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നു. കാണാതായ ഭാഗത്തുനിന്ന് അര കിലോമീറ്റര്‍ മാറി പുഴയിലെ പൊട്ടവഞ്ചി ഭാഗത്തുനിന്നും 5.45 ഓടെ മൃതദേഹം കണ്ടെടുത്തത്.



