ക്രിസ്മസ് പുതുവത്സര സീസണ്‍ പ്രമാണിച്ച്‌ സര്‍വീസുകള്‍ കൂട്ടാൻ ഒരുങ്ങി കൊച്ചി മെട്രോയും, വാട്ടര്‍ മെട്രോയും; ഡിസംബര്‍ അവസാനത്തോടെ പുതിയ സര്‍വീസുകള്‍ ആരംഭിക്കും

Spread the love

ക്രിസ്മസ് പുതുവത്സര സീസണ്‍ പ്രമാണിച്ച്‌ സര്‍വീസുകള്‍ കൂട്ടാൻ ഒരുങ്ങി കൊച്ചി മെട്രോയും, വാട്ടര്‍ മെട്രോയും. ഡിസംബര്‍ അവസാനത്തോടെ പുതിയ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ. ക്രിസ്മസ് പുതുവത്സര സീസണില്‍ യാത്രക്കാരുടേയും വിനോദസഞ്ചാരികളുടേയും എണ്ണം കൂടുമെന്ന് കണ്ടാണ് ഈ നീക്കം.

video
play-sharp-fill

കഴിഞ്ഞ ഉത്സവ സീസണില്‍ വലിയ വരുമാനാണ് മെട്രോയ്ക്ക് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മെട്രോ സര്‍വീസ് അര്‍ധരാത്രി വരെ നീട്ടും. ആലുവ, എസ്‌എന്‍ ജംഗ്ഷന്‍ എന്നീ രണ്ട് ടെര്‍മിനലുകളിലേക്കും ഇടപ്പള്ളിയില്‍ നിന്ന് രാത്രി ഒരു മണി വരെയായിരിക്കും മെട്രോ സര്‍വീസ് നടത്തുക. പുതുവത്സര ആഘോഷത്തിന് ശേഷം ആളുകള്‍ സുരക്ഷിതരായി വീട്ടിലെത്തുന്നു എന്ന് ഉറപ്പുവരുത്താനാണ് സര്‍വീസ് നീട്ടുന്നതെന്ന് കെ എം ആര്‍ എല്‍ അധികൃതര്‍ വ്യക്തമാക്കി.

പൊതുവെ പുതുവത്സരത്തിന് കൊച്ചിയില്‍ ഗതാഗതക്കുരുക്ക് ഉച്ചസ്ഥായിയില്‍ എത്താറുണ്ട്. റോഡിലെ തിരക്ക് കുറയ്ക്കുന്നതിനും യാത്രക്കാരെ ഗതാഗതക്കുരുക്ക് ബാധിക്കാതിരിക്കാനുമാണ് സര്‍വീസില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത് എന്ന് അധികൃതര്‍ അറിയിച്ചു. പുതുക്കിയ സമയക്രമവും മറ്റ് മാറ്റങ്ങളുടെ വിശദാംശങ്ങളും കെ എം ആര്‍ എലിന്റെ വെബ്സൈറ്റില്‍ ഉടന്‍ പ്രസിദ്ധീകരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group