play-sharp-fill
മെട്രോ റെയിൽ ട്രാക്കിൽ രണ്ടായിരം രൂപ: പണം എടുക്കാൻ എടുത്ത് ചാടിയ യുവതിയെ കടന്നു പോയത് മെട്രോ ട്രെയിൻ; അപകടം കടന്നു പോയത് തലനാരിഴയ്ക്ക്

മെട്രോ റെയിൽ ട്രാക്കിൽ രണ്ടായിരം രൂപ: പണം എടുക്കാൻ എടുത്ത് ചാടിയ യുവതിയെ കടന്നു പോയത് മെട്രോ ട്രെയിൻ; അപകടം കടന്നു പോയത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മെട്രോ റെയിൽവേ ട്രാക്കിൽ കിടന്ന രണ്ടായിരം രൂപയെടുക്കാൻ എടുത്ത്ചാടിയ യുവതി അപകടത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്ക്. ട്രാക്കിൽ വീണു കിടന്ന യുവതിയെ കടന്ന് ട്രെയിൻ പാഞ്ഞുപോയെങ്കിലും അത്ഭുതകരമായി യുവതിയ്ക്ക് ജീവൻ തിരിച്ചു കിട്ടി. ജീവനും കയ്യിൽപ്പിടിച്ച് ട്രാക്കിൽ നിന്നും കയറിയ യുവതി ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല.
ന്യൂഡൽഹി ദ്വാരക മോർ മെട്രോ സ്റ്റേഷനിലെ ട്രാക്കിലേക്ക് എടുത്തു ചാടിയ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. യുവതിയെ കടന്ന് നിരവധി കോച്ചുകൾ കടന്നു പോയെങ്കിലും പരിക്കൊന്നും സംഭവിക്കാതെ യുവതി ട്രാക്കിനിടയിൽ കുരുങ്ങിക്കിടന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ചൊവ്വാഴ്ച പത്തരയോടെയാണ് സംഭവം.

സർവ്വീസ് തടസ്സപ്പെടുത്തിയതിന്റെ പേരിൽ യുവതിയ്‌ക്കെതിരെ സിഐഎസ്എഫ് നടപടി സ്വീകരിച്ചെങ്കിലും മാപ്പ് എഴുതി നൽകിയതിനാല് ഇവരെ വിട്ടയച്ചു. സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദ്വാരക സെക്ടർ 21 മുതൽ ഇലക്ട്രോണിക് സിറ്റി വരെയുള്ള ബ്ലൂ ലൈൻ സർവ്വീസാണ് തടസ്സപ്പെട്ടത്. യുവതി മാറിയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം പൂർവ സ്ഥിതിയിലായതായി റെയിൽവേ അധികൃതർ അരിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group