video
play-sharp-fill

ഓടിക്കൊണ്ടിരുന്ന മെട്രോ ട്രെയിനിൻ്റെ മുന്നിലേക്ക് എടുത്തുചാടിയ 53 വയസ്സുകാരിയുടെ വലതുകൈ അറ്റു; ഗുരുതരമായി പരിക്കേറ്റ മ​ധ്യ​വ​യ​സ്‌​ക​യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഓടിക്കൊണ്ടിരുന്ന മെട്രോ ട്രെയിനിൻ്റെ മുന്നിലേക്ക് എടുത്തുചാടിയ 53 വയസ്സുകാരിയുടെ വലതുകൈ അറ്റു; ഗുരുതരമായി പരിക്കേറ്റ മ​ധ്യ​വ​യ​സ്‌​ക​യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Spread the love

ദില്ലി: ദില്ലി മെട്രോയിൽ പി​തം​പു​ര സ്റ്റേ​ഷ​നി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ​ട്രെ​യി​നിന്‍റെ മു​ന്നി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി 53 വ​യ​സു​കാ​രി. അപകടത്തിൽ ഇവരുടെ വലതുകൈ അറ്റു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ധ്യ​വ​യ​സ്‌​ക​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

വെ​ള്ള​യാ​ഴ്ച ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് ദാരുണമായ സം​ഭ​വം. അപകടത്തെ തുടർന്ന് ദില്ലി മെ​ട്രോ​യു​ടെ റെ​ഡ് ലൈ​നി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ഏറെ നേരം ത​ട​സ​പ്പെ​ട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ഒരു സ്ത്രീ മെട്രോ ട്രെയിനിന് മുന്നിലേക്ക് എടുത്ത് ചാടിയതായി പൊലീസിന് വിവരം ലഭിക്കുന്നത്. ട്രെയിൻ മുന്നോട്ടെടുത്തതോടെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന സ്ത്രീ ട്രാക്കിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ മെട്രോ ജീവനക്കാർ രോഹിണിയിലെ ബിഎസ്എ ആശുപത്രിയിലേക്ക് മാറ്റി.

ഇവരുടെ വലതുകൈ മുറിച്ച് മാറ്റേണ്ടി വന്നതായി ഡോക്ടർമാർ പറഞ്ഞു. ദില്ലിയിലെ റി​താ​ല​യി​ല്‍ നി​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദ് വ​രെ നീ​ളു​ന്ന ലൈ​നാ​ണ് റെ​ഡ് ലൈ​ന്‍.

സം​ഭ​വ​ത്തി​ല്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.  53 കാരിയുടെ ആരോഗ്യ നില മെച്ചപ്പെട്ട ശേഷം ഇവരിൽ നിന്നും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.