മീടുവിൽ ലൈംഗിക ആരോപണം: റിയാസ് കോമൂ ബിനാലേ ഫൗണ്ടേഷന്റെ സ്ഥാനമൊഴിഞ്ഞു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: മീടു വിവാദത്തിൽ വീണ്ടും ഒരു സ്ഥാന ചലനം. ബിനാലേ ഫൗണ്ടേഷൻ സഹ സ്ഥാപകൻ റിയാസ് കോമുവാണ് ഇപ്പോൾ രാജി വച്ചിരിക്കുന്നത്. പേര് വെളിപ്പെടുത്താത്ത ഒരു സ്ത്രീയാണ് മീ ടൂവിലൂടെ റിയാസ് കോമുവിനെതിരെ ലൈംഗികാരോപണവുമായി രംഗത്തുവന്നത്. ഇതതുടർന്നാണ് റിയാസിനെ ബിനാലെയുടെ ആജീവാനാന്ത ഭാരവാഹിത്വം രാജിവെക്കുന്നത്.

ആജീവാനാന്ത ഭാരവാഹിത്വത്തിൽ നിന്ന് പിൻമാറുന്നുവെന്ന് അറിയിച്ച് റിയാസ് കോമു ബിനാലെ ഫൗണ്ടേഷന് കത്ത് നൽകി.കൊച്ചി ബിനാലെയുടെ പുതിയ പതിപ്പ് ആരംഭിക്കുന്നതിനു തൊട്ട് മുൻപാണ് റിയാസ് കോമുവിനെതിരെ യുവതി ലൈംഗിക ആരോപണവുമായി രംഗത്ത് വന്നത്. ഫോർട്ടുകൊച്ചിയിലെ സ്റ്റുഡിയോയിൽ വെച്ച് റിയാസ് കോമു തന്നെ ആക്രമിച്ചുവെന്ന് കാണിച്ച് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത സ്ത്രീ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊച്ചിയിൽ വെച്ച് റിയാസ് കോമു മോശമായി പെരുമാറിയെന്നും ഹോട്ടലിൽ ഭക്ഷണം കഴിക്കുമ്‌ബോൾ ശരീരത്തിൽ ദുരുദ്ദേശത്തോടെ സ്പർശിച്ചുവെന്നും മുറിയിൽ അതിക്രമിച്ച് കയറി ബലമായി ചുംബിച്ചുവെന്നും അവർ ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ ക്ഷമാപണവുമായി റിയാസ് കോമു രംഗത്തെത്തിയെങ്കിലും ബിനാലെ ഫൗണ്ടേഷന്റെ ചുമതലകളിൽ നിന്ന് ഇദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.