play-sharp-fill
മെത്രാന്‍ കായലില്‍ വിത്ത്  വിത ഉത്സവത്തിന് തുടക്കമായി

മെത്രാന്‍ കായലില്‍ വിത്ത് വിത ഉത്സവത്തിന് തുടക്കമായി

 

സ്വന്തം ലേഖകൻ

കോട്ടയം : മെത്രാന്‍ കായല്‍ പാടശേഖരത്തിലെ വിത ഉത്സവത്തിന് ഇന്ന് തുടക്കമായി. 371 ഏക്കറില്‍ നെല്‍ വിത്ത് വിതയ്ക്കുന്നതിന് ഇത്തവണയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാറും എത്തിയിട്ടുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് തവണയും അദ്ദേഹത്തിന്‍റെ നേതൃത്വത്തിലായിരുന്നു മെത്രാൻ കായലിൽ വിത്ത് വിതച്ചത്.


 

120 ദിവസം കൊണ്ട് വിളവെടുക്കാവുന്ന ഉമ നെല്‍വിത്താണ് വിതയ്ക്കുന്നത്. കൃഷിയിറക്കുന്നതിന് തയ്യാറായിട്ടുള്ള 90 കര്‍ഷകര്‍ക്കും 50 ശതമാനം സബ്സിഡി നിരക്കില്‍ വിത്ത് ലഭ്യമാക്കിയിട്ടുണ്ട്.
വിത നടത്തിയതിനു ശേഷം കുമരകം ആറ്റാംമംഗലം സെന്‍റ് ജോണ്‍സ് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജില്ലാതല കാര്‍ഷിക ശില്‍പ്പശാലയും മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ പ്രദര്‍ശനവും മന്ത്രി ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കര്‍ഷകര്‍ക്കും കൃഷി ഉദ്യോഗസ്ഥര്‍ക്കുമുള്ള ജില്ലാതല പുരസ്കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. മികച്ച കര്‍ഷകരെ ആദരിച്ചു.

 

അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സി. കെ ആശ, അഡ്വ. മോന്‍സ് ജോസഫ്, ഡോ.എന്‍. ജയരാജ്, മാണി സി. കാപ്പന്‍, മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബീന ബിനു, ജില്ലാ പഞ്ചായത്തംഗം ജയേഷ് മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബോസ് ജോസഫ് പദ്ധതി വിശദീകരിച്ചു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.പി. സലിമോന്‍ സ്വാഗതവും ആത്മ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ഡോ. എന്‍.എസ്. ബിന്ദു നന്ദിയും പറഞ്ഞു.

Tags :