പുതുശ്ശേരിയിൽ നിന്നും മെത്താഫിറ്റമിൻ പിടികൂടിയ കേസ് : ഒരാൾ കൂടി അറസ്റ്റിൽ

Spread the love

പാലക്കാട് : പുതുശ്ശേരിയിൽ വച്ച് സംശയം തോന്നി പരിശോധിച്ചതിൽ 1.9 ഗ്രാം മെത്താഫിറ്റമിൻ ലഭിച്ച കേസിൽ 17/03/25 തിയതി അരവിന്ദ് കൃഷ്ണയെ പിടികൂടിയ കേസിൽ പ്രതിക്ക് മെത്തഫറ്റമിൻ നൽകിയ ആൾ അറസ്റ്റിൽ. വാർക്കാട് പുതുപ്പരിയാരം സ്വദേശി മണികണ്ഠൻ എന്ന മാഗ്നറ്റ് ചിന്ന വയസ് 32 എന്നയാളായൊണ് പാലക്കാട് കസബ പൊലീസ് മുട്ടിക്കുളങ്ങരയിൽ നിന്നും പിടികൂടിയത്.

അസ്റ്റിലായ മണികണ്ഠൻ മെത്താഫിറ്റമിൻ മൊത്തമായി വാങ്ങുകയും ചില്ലറ വിൽപ്പന നടത്തുകയുമാണ് ചെയ്യുന്നത്. വർഷങ്ങളായി വിൽപ്പന നടത്തുന്നയാളാണ്. ഗ്രാമിന് 2000-4000 രൂപക്കാണ് ചില്ലറയായി വിൽക്കുന്നത്. ലഹരി വിൽപ്പനയിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതം നയിക്കാനാണ് ഇയാൾ ഉപയോഗിക്കുന്നത്. പ്രതി മെത്തഫറ്റമിൻ വാങ്ങിയ ആളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്.

ടാറ്റൂ ചെയ്യുകയാണ് ജോലി ,കയ്യിൽ മാഗ്നറ്റ് വക്കുകയും അതിനിടയിൽ വച്ചാണ് പാക്കറ്റ് വാഹനത്തിനിടയിൽ ഒളിപ്പിച്ച് കടത്തുന്നത് അങ്ങനെയാണ് മാഗ്നറ്റ് ചിന്ന എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. പിടിക്കുന്ന സമയത്തും പ്രതിയുടെ കയ്യിൽ മാഗ്നറ്റ് ഉണ്ടായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം തുടരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കസബ പൊലീസ് ഇൻസ്പെക്ടർ സുജിത്ത് .എം, എസ് ഐ രജു. വികെ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷാനവാസ്, നടരാജൻ. ഇ, രാജീദ്. ആർ എന്നിവരാണ് പ്രതിയെ പിടികൂടിയത്.